Latest NewsIndia

ഇന്ത്യന്‍ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് മിസൈൽ പ്രതിരോധത്തിൽ പരിശീലനം നല്‍കാന്‍ ഇസ്രായേല്‍

ഈ വിഷയത്തില്‍ ലോകത്ത് ഏറ്റവും വിദഗ്ധരായ സേനയാണ് ഇസ്രയേല്‍.

ഇന്ത്യന്‍ സേനയിലെ ആര്‍മി എയര്‍ ഡിഫന്‍സ് ടീമിലെ ഓഫീസര്‍മാര്‍ക്ക് ഇസ്രേയല്‍ പരിശീലനം നല്‍കുന്നു . മിസൈല്‍ പ്രതിരോധത്തിലാണ് ഇന്ത്യന്‍ സേനാ ഓഫീസര്‍മാര്‍ക്ക് ഇസ്രായേലില്‍ വിദഗ്ധപരിശീലനം നല്‍കുന്നത്. ഒരുവര്‍ഷമാകും പരിശീലന സമയം എന്ന് ആര്‍മി വൃത്തങ്ങള്‍ അറിയിച്ചു. കരയില്‍ നിന്ന് ആകാശത്തേയ്ക്ക് വിക്ഷേപിക്കുന്ന മിസൈലുകളിലാവും വിദഗ്ധ പരിശീലനം നല്‍കുക.

മേജര്‍, ലഫ്റ്റനന്റ് കേണല്‍ പദവിയിലിരിക്കുന്ന ഓഫീസര്‍മാരെയാണ് പരിശീലനത്തിന്നയയ്ക്കുക. ഈ വിഷയത്തില്‍ ലോകത്ത് ഏറ്റവും വിദഗ്ധരായ സേനയാണ് ഇസ്രയേല്‍. പരിശീലനം നേടിയ ഓഫീസര്‍മാര്‍ തിരികെയെത്തി ബാക്കിയുള്ള സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കും. യാതൊരു കാലതാമസവും കൂടാതെ ആധുനികവല്‍ക്കരിക്കേണ്ട വിഭാഗമാണ് ആര്‍മി എയര്‍ ഡിഫന്‍സ് എന്ന് പ്രതിരോധവൃത്തങ്ങള്‍ അറിയിയ്ക്കുന്നു.

ഡീ ആര്‍ ഡീ ഓയും സേനയും അതീവ വേഗതയില്‍ ആധുനിക വല്‍ക്കരണം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇസ്രയേല്‍ പരിശീലനം നേടിയ ഓഫീസര്‍മാര്‍ ഈ ആധുനിക വല്‍ക്കരണത്തിന്റെ ഭാഗമാണെന്നും പ്രതിരോധ വിദഗ്ധര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button