KeralaLatest News

നടി കെ ജി ദേവകി അമ്മ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടക നടിയും സിനിമാ താരവുമായി കെ.ജി ദേവകി അമ്മ (97 ) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ മൂലം ചികിത്സയിലിരിക്കെയാണ് മരണം. കലാ നിലയം നാടകവേദി സ്ഥാപകനും തനി നിറം പത്രാധിപരും ആയിരുന്ന പരേതനായ കലാ നിലയം കൃഷ്ണന്‍ നായരുടെ ഭാര്യയുമായിരുന്നു.

തിരുവിതാംകൂര്‍ റേഡിയോ നിലയം നിലവില്‍ വന്നപ്പോള്‍ മുതല്‍ക്കു അവിടെ പ്രവര്‍ത്തിരിച്ചിരുന്ന ദേവകി അമ്മയുടെ ശബ്ദം വഞ്ചിപ്പാട്ട്, തിരുവാതിരപ്പാട്ട്, കവിതകള്‍ ലളിതഗാനങ്ങള്‍ എന്നിവയിലൂടെ ശ്രോദ്ധാക്കള്‍ക്ക് എന്നും പ്രിയപ്പെട്ടതായിരുന്നു. ഒരിടത്തൊരു ഫയല്‍വാന്‍, കിലുക്കം, കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍, വക്കാലത്ത് നാരായണന്‍കുട്ടി, സൂത്രധാരന്‍ തുടങ്ങിയങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. കൂടാതെ താലി, ജ്വാലയായ് തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു.

മക്കള്‍ ഡി കെ കലാവതി, ഡി കെ ഗീത, ഡി കെ മായ, കെ ജീവന്‍കുമാര്‍, ഡി കെ ദുര്‍ഗ. സംസ്‌കാരം ശനിയാഴ്ച്ച ഉച്ചക്ക് ഒന്നരയ്ക്ക് പൂജപ്പുരയിലെ വസതിയില്‍ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button