ഹൈദരാബാദ്: തെലുങ്ക് നടന്‍ മഹേഷ് ബാബുവിനെതിരെ നികുതി കൃത്യമായി അടക്കാത്തതിനെ തുടര്‍ന്ന് ജിഎസ്ടി വകുപ്പിന്റെ നടപടി. 2007-08 സാമ്പത്തിക വര്‍ഷത്തില്‍ മഹേഷ് നികുതി കുടിശിക വരുത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്.
18.5 ലക്ഷം രൂപയാണ് മഹേഷ് ബാബു നികുതി അടക്കാന്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് പലിശ സഹിതം 73.5 ലക്ഷം രൂപയായി.ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ജിഎസ്ടി വകുപ്പ് മരവിപ്പിച്ചു.
ഹൈദരാബാദ് ജിഎസ്ടി കമ്മീഷണര്‍ വാര്‍ത്താക്കുറിപ്പിലൂടെയാണ് വിവരം പുറത്ത് വിട്ടത്. ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്കുകളിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നത്. കുടിശിക അടച്ച് തീര്‍ക്കാതെ ഈ അക്കൗണ്ടുകള്‍ ഇനി ഉപയോഗിക്കാന്‍ സാധിക്കില്ല.
Post Your Comments