Latest NewsCinemaNewsEntertainment

തെലുങ്കിൽ സായ് ധരം തേജിന്റെ നായികയായി സംയുക്ത മേനോൻ

മലയാളികളുടെ പ്രിയനടി സംയുക്ത മേനോൻ തെലുങ്കിൽ ചുവടുവെക്കാനൊരുങ്ങുന്നു. മലയാളത്തിലെ ശ്രദ്ധേയമായ വേഷങ്ങൾക്കൊപ്പം തമിഴിലും മുഖം കാണിച്ച സംയുക്ത തെലുങ്ക് സൂപ്പർതാരം സായ് ധരം തേജിന്റെ നായികയായിട്ടാണ് അടുത്ത ചിത്രത്തിലെത്തുന്നത്. കാർത്തിക് സംവിധാനം ചെയ്യുന്ന ചിത്രം പീരിയോഡിക് ഡ്രാമ വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്.

നിർമ്മാതാവും നടനുമായ കല്യാൺ റാമിനൊപ്പമാണ് തെലുങ്കിൽ സംയുക്തയുടെ ആദ്യ ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംയുക്ത ചെയ്ത കഥാപാത്രങ്ങളിൽ ആകൃഷ്ടനായാണ് കാർത്തിക് തന്റെ ചിത്രത്തിൽ സംയുക്തയെ പരിഗണിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

തീവണ്ടി, ലില്ലി തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ കൈയ്യടി നേടിയ നടിയാണ് സംയുക്ത. ഇതിനിടെ തമിഴിലും അരങ്ങേറി. ജയസൂര്യ നായകനായ വെള്ളമാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം. എരിഡ, വോൾഫ് തുടങ്ങിയവയാണ് താരത്തിന്റെ പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button