CinemaLatest NewsNewsIndiaBollywoodEntertainmentMovie Gossips

വിവാദ പ്രസ്താവന: വിശദീകരണവുമായി തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബു

ഹൈദരാബാദ്: ബോളിവുഡ് സിനിമാ ഇൻഡസ്ട്രിക്ക് തന്നെ താങ്ങാനാകില്ലെന്ന പ്രസ്താവന വിവാദത്തിലായതോടെ വിശദീകരണവുമായി തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബു. ബോളിവുഡിന് തന്നെ താങ്ങാനാവില്ലെന്നും അതുകൊണ്ട്, അതിനായി സമയം ചെലവഴിക്കാനില്ലെന്നുമായിരുന്നു മഹേഷ് ബാബുവിന്റെ പ്രസ്താവന. ഹിന്ദിയില്‍ നിരവധി ഓഫറുകള്‍ വന്നിട്ടുണ്ടെന്നും എന്നാൽ, തന്‍റെ പ്രതിഫലം അവര്‍ക്ക് നല്‍കാനാവുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘എന്നെ താങ്ങാനാവാത്ത ഒരു ഇന്‍ഡസ്ട്രിയിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല. തെലുങ്കിൽ നിന്നും ലഭിക്കുന്ന താരമൂല്യവും ബഹുമാനവും ഏറെ വലുതാണ്. അതുകൊണ്ട് ഇവിടം വിട്ട് മറ്റൊരു ഇന്‍ഡസ്ട്രിയിലേക്ക് പോകുന്ന കാര്യം ആലോചിച്ചിട്ടില്ല,’ നേരത്തെ, മഹേഷ് ബാബു വ്യക്തമാക്കി.

‘കോഴിക്കോടു നിന്ന് വെടിയുണ്ടകള്‍ കണ്ടെടുത്ത സംഭവം ഭീകരവാദത്തിന്‍റെ തെളിവ്, കേരളം മതഭീകരവാദത്തിന്‍റെ കേന്ദ്രമായി മാറി’

എന്നാൽ, ബോളിവുഡിനെ കുറിച്ചുള്ള തന്റെ അഭിപ്രായ പ്രകടനം വിവാദമായതോടെ മഹേഷ് ബാബു വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. തന്റെ അഭിപ്രായം വളച്ചൊടിക്കപ്പെടുകയായിരുന്നുവെന്നും മറ്റ് ഭാഷകളെ ഇകഴ്ത്താൻ താൻ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ലെന്നും മഹേഷ് ബാബു പറഞ്ഞു. തെലുങ്ക് സിനിമയിൽ പ്രവർത്തിക്കുന്നതാണ് തനിക്ക് ഏറ്റവും സുഖകരമെന്നും തെലുങ്ക് സിനിമാ വ്യവസായം വളർച്ച കൈവരിക്കുന്നത് കാണുന്നതിൽ സന്തോഷമുണ്ടെന്നാണ് താൻ പറഞ്ഞതെന്നും മഹേഷ് ബാബു വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button