Latest NewsIndia

ഐഎസ് ബന്ധം: മുൻ കോൺഗ്രസ്സ് എംഎൽഎയുടെ കൂടുതൽ ബന്ധുക്കളിലേക്ക് അന്വേഷണം

യുവതി സമൂഹ മാധ്യമങ്ങളിലുടെ ഐഎസുമായി സ്ഥിരമായി ബന്ധം പുലർത്തിയിരുന്നതായി എൻഐഎയ്ക്കു സൂചന

മംഗളൂരു : ഐഎസ് ബന്ധം കണ്ടെത്തിയതിനെ തുടർന്ന് മുൻ ഉള്ളാൾ എംഎൽഎ ബി.എം.ഇദിനബ്ബയുടെ കൂടുതൽ ബന്ധുക്കളിലേക്ക് അന്വേഷണം ആരംഭിച്ചു. ഇദിനബ്ബയുടെ കൊച്ചുമകൻ അമർ അബ്ദുൽ റഹ്മാൻ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

മറ്റൊരു കൊച്ചുമകന്റെ ഭാര്യയെ മംഗളൂരുവിൽ നടന്ന റെയ്ഡിനെ തുടർന്നു കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. എന്നാൽ എൻഐഎ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. യുവതി സമൂഹ മാധ്യമങ്ങളിലുടെ ഐഎസുമായി സ്ഥിരമായി ബന്ധം പുലർത്തിയിരുന്നതായി എൻഐഎയ്ക്കു സൂചന ലഭിച്ചതായാണ് റിപോർട്ടുകൾ.

കേരളം, കർണാടക, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ നിന്ന് യുവാക്കളെ ഐഎസിലേക്ക് ആകർഷിക്കാൻ ഇവർ ശ്രമിച്ചതായാണു സൂചന. കേരളത്തിൽ നിന്നുൾപ്പെടെ യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാൻ പദ്ധതിയിട്ടു എന്നതടക്കമുള്ള കുറ്റങ്ങൾക്കാണ് അമർ അബ്ദുൽ റഹ്മാനെയും മറ്റു 3 പേരെയും മംഗളൂരു, ബെംഗളൂരു, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ നിന്നായി ബുധനാഴ്ച അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button