ആലപ്പുഴ: അയ്യപ്പജ്യോതി നടത്തിപ്പില്‍ എന്‍എസ്എസിനെതിരെ ഒളിയമ്പെയ്ത് വെള്ളാപ്പള്ളി സ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.അയ്യപ്പ ജ്യോതി നടത്തിയത് എന്‍എസ്എസിന്റെ ക്രെഡിറ്റ് ആണെന്നു പറഞ്ഞാല്‍ അത് അംഗീകരിച്ചു കൊടുക്കാനാവില്ലെ. അതിന്റെ ക്രെഡിറ്റ് മറ്റുള്ളവര്‍ക്കു പോകുമെന്നും എന്നാല്‍ ആരെങ്കിലും നല്ലതു ചെയ്താല്‍ അതെന്റേതാണെന്നു പറഞ്ഞു നടക്കുന്ന ചിലരുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം അയ്യപ്പജ്യോതിയില്‍ തുഷാര്‍ വെള്ളാപ്പള്ളി അടക്കമുള്ള ബിഡിജെഎസ് നേതാക്കള്‍ പങ്കെടുക്കാതിരുന്നത് അസൗകര്യം മൂലമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ എസ്എന്‍ഡിപി യോത്തില്‍ വിവധ രാഷ്്ട്രീയ കക്ഷികളുണ്ടെന്നും എന്നാല്‍ വനിതാ മതിലില്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും പങ്കെടുക്കണമെന്നും വെള്ളാപ്പള്ളി നടേശന് ആവശ്യപ്പെട്ടു.
Post Your Comments