Latest NewsIndia

സുരക്ഷ മുൻനിർത്തി സമൂഹ മാധ്യമങ്ങൾക്ക് കടിഞ്ഞാണിടുന്നു

ഡൽഹി : ദേശീയ സുരക്ഷ കണക്കിലെടുത്ത് മാധ്യമങ്ങൾക്ക് കടിഞ്ഞാണിടുന്നു. സമൂഹ മാധ്യമങ്ങൾക്കുള്ള പ്രവർത്തന വ്യവസ്ഥകൾ കർശനമാക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. നിലവിലെ മാർഗരേഖ പരിഷ്കരിക്കുന്നതിനുള്ള കരട്, അഭിപ്രായ രൂപീകരണത്തിനായി വിവര സാങ്കേതികവിദ്യാ (ഐടി) മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പരസ്യപ്പെടുത്തി.

പ്രധാന നിർദ്ദേശങ്ങൾ

50 ലക്ഷത്തിലധികം പേർ ഉപയോഗിക്കുന്നതോ, സർക്കാർ നിർദേശിക്കുന്നതോ ആയ സമൂഹ മാധ്യമങ്ങൾ ഇന്ത്യയിൽ കമ്പനിയായി റജിസ്റ്റർ ചെയ്യണം.

സർക്കാരുമായി ഇടപെടാൻ മുഴുവൻ സമയ ഉദ്യോഗസ്ഥ സംവിധാനം വേണം.

രാജ്യസുരക്ഷ, സൈബർ സുരക്ഷ വിഷയങ്ങളിൽ അന്വേഷണ ഏജൻസികൾ ആവശ്യപ്പെടുന്ന വിവരം 72 മണിക്കൂറിനകം ലഭ്യമാക്കണം.

പ്രവർത്തന വ്യവസ്ഥകൾ മാസത്തിലൊരിക്കലെങ്കിലും ഉപയോക്താക്കളെ അറിയിക്കണം.

നിയമലംഘന സ്വഭാവമുള്ള ഉള്ളടക്കം തടയാൻ കോടതിയുടെയോ സർക്കാരിന്റെയോ നിർദേശമുണ്ടായാൽ 24 മണിക്കൂറിനകം നടപടിയെടുക്കണം. ബന്ധപ്പെട്ട തെളിവുകൾ 180 ദിവസം സൂക്ഷിക്കണം.

പൊതുജനാരോഗ്യത്തെ ബാധിക്കുന്നതോ പുകയില, ലഹരി തുടങ്ങിയവ പ്രോൽസാഹിപ്പിക്കുന്നതോ ആയ വിവരങ്ങൾ കൈമാറപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button