Latest NewsKerala

നിരാഹാരം ഒന്‍പതാം ദിവസത്തിലേക്ക്; ശോഭ സുരേന്ദ്രന്റെ ആരോഗ്യ നില മോശമായെന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം: ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാരം കിടക്കാന്‍ തുടങ്ങിയിട്ട് എട്ടു ദിവസം പിന്നിടുന്നു. ഇവരുടെ ആരോഗ്യ നില മോശമായെന്നും ഉടനെ ആശുപത്രിയിലേക്ക് മാറ്റണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എന്നാല്‍ വിജയം കാണുന്നതുവരെ നിരാഹാര സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി. ബുധനഴ്ചത്തെ സമരം വിനിതാ കമ്മീഷന്‍ മുന്‍ അംഗം ഡോ.പ്രമീളാ ദേവി ഉദ്ഘാടനം ചെയ്തു.

ശബരിമലയിലെ ഭക്തര്‍ക്കെതിരായ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ഈ മാസം മൂന്നിനാണ് ബിജെപി നിരാഹാര സമരം തുടങ്ങിയത്. നേരത്തെ എട്ട് ദിവസം എ എന്‍ രാധാകൃഷ്ണന്‍ നിരാഹാരം കിടന്നിരുന്നു.അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മോശമായതോടെ സി കെ പത്മനാഭന്‍ സമരം ഏറ്റെടുത്തു. പത്ത് ദിവസത്തോളം നീണ്ട നിരാഹാരത്തിനു ശേഷമാണ് സി കെ പത്മനാഭന്‍ സമരത്തില്‍ നിന്ന് പിന്മാറിയത്. ഇതോടെ ശോഭ സുരേന്ദ്രന്‍ നിരാഹാര സമരം ഏറ്റെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button