Latest NewsKerala

റണ്‍വേ കാണാന്‍ കഴിയുന്നില്ല; വിമാനത്താവളത്തിനെതിരെ പരാതിയുമായി പൈലറ്റുമാര്‍

തിരുവനന്തപുരം: ഉയരം കൂടിയ തെങ്ങുകളും വാഹനങ്ങളും കാരണം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേ കാണാന്‍ സാധിക്കുന്നില്ല എന്ന പരാതിയുമായി പൈലറ്റുമാര്‍. ഓള്‍സെയിന്റ്‌സ് മുതല്‍ വേലി വരെയുള്ള തെങ്ങുകളും മുട്ടത്തറ-പൊന്നറ പാലത്തിലൂടെ പോകുന്ന വാഹനങ്ങളുമാണ് കാഴ്ച മറയ്ക്കുന്നതെന്നാണ് പരാതി. കാഴ്ച തടസ്സം കാരണം 3.398 നീളമുള്ള റണ്‍വേ പൂര്‍ണമായി ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് പൈലറ്റുമാര്‍ പറയുന്നു. ഓള്‍സെയിന്റ്‌സ് ഭാഗത്തുള്ള റണ്‍വേയുടെ 200 മീറ്ററും മുട്ടത്തറ ഭാഗത്തുള്ള 450 മീറ്ററും ഉപോയോഗിക്കാന്‍ കഴിയുന്നില്ല. അതോടൊപ്പം ടൈറ്റാനിയത്തിന്റെ ഉയരം കൂടിയ ചിമ്മിനിയും സഞ്ചാരത്തിന് തടസമാകുന്നു. അതിനാല്‍ ചിമ്മിനിയുടെ ഉയരം കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഫാക്ടറി അധികൃതര്‍ക്കും നഗരസഭയ്ക്കും എയര്‍പോര്‍ട്ട് അതോറിറ്റി കത്ത് നല്‍കിയിട്ടുണ്ട്. മുട്ടത്തറ പാലത്തിലൂടെ വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തണമെന്നും തെങ്ങുകള്‍ മുറിച്ചുമാറ്റണമെന്നും ഡി.ജി.സി.എ. എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയതായും ഇതു സംബന്ധിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button