ആലപ്പുഴ: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വനിത മതിലില്‍ പങ്കെടുത്താലും എന്‍ എസ്. എസ് ഡയറക്ടര്‍ ബോര്‍ഡംഗമായ ആര്‍.ബാലകൃഷ്ണപിള്ളയ്ക്കും കെ. ബി ഗണേഷ്‌കുമാര്‍ എം എല്‍ എയ്ക്കുമെതിരെ നടപടിയെടുക്കില്ലെന്ന് എന്‍ എസ്. എസ്.
എല്‍ഡിഎഫിലെ ഘടകകക്ഷിയായി കേരളകോഗ്രസ് (ബി) ക്ക് പ്രവേശം ലഭിച്ചതോടെ പിള്ള തന്റെ നിലപാട് ഒന്നു കൂടി അരക്കിട്ടുറപ്പിച്ചു. ശബരിമല സ്ത്രീപ്രവേശ വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരുമായി കൊമ്പ് കോര്‍ത്ത എന്‍എസ്‌എസ് സംസ്ഥാന വ്യാപകമായി നടത്തിയ നാമജപയജ്ഞത്തില്‍ പത്തനാപുരത്ത് ആര്‍.ബാലകൃഷ്ണപിള്ള പങ്കെടുത്തില്ലെന്നത് ഉയര്‍ത്തിക്കാട്ടി കോഗ്രസിനും സംഘപരിവാറിനും മുന്‍തൂക്കമുള്ള ചില കരയോഗം ഭാരവാഹികള്‍ പിള്ളയ്ക്കും മകനുമെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് എന്‍എസ്‌എസ് നേതൃത്വത്തെ സമീപിച്ചിരുന്നു .
കഴിഞ്ഞ 62 വര്‍ഷമായി പത്തനാപുരം യൂണിയനെ നയിക്കുന്ന ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ നടപടി എടുക്കുന്ന കാര്യം ഇപ്പോള്‍ അജണ്ടയിലില്ലെന്നും അവിടുത്തെ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ബാലകൃഷ്ണപിള്ളയുടെ അഭാവത്തില്‍ വൈസ് പ്രസിഡന്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെുമായിരുന്നു ജനറല്‍ സെക്രട്ടറി നൽകിയ മറുപടി.
Post Your Comments