KeralaLatest NewsEducation

നൊബേല്‍ ജേതാവുമായി ഓപ്പണ്‍ ഫോറം കൊച്ചിയില്‍

കൊച്ചി : നോബേല്‍ സമ്മാന ജേതാവായ രസതന്ത്രജ്ഞന്‍ പൊഫ.റോബര്‍ട്ട് എച്ച ഗ്രബ്‌സ്, നൊബേല്‍ കമ്മിറ്റി അംഗം പൊഫ്.ജാന്‍-എര്‍ലിങ് എന്നിവര്‍ പങ്കെടുക്കുന്ന ഓപ്പണ്‍ ഫോറം തേവര എസ് എച്ച് കോളേജില്‍ സംഘടിപ്പിക്കുന്നു.

കോളേജ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള രാജ്യാന്തര സ്വതന്ത്ര സിംപോസിയത്തിന്റെ സമാപനത്തോടനുബന്ധിച്ചാണ് മലയാള മനോരമയും കേരള സര്‍ക്കാരിന്റെ കെ-ഡിസ്‌കുമായി സഹകരിച്ചുള്ള പരിപാടി.

ജനുവരി 15 ന് 3.30 നാണ് ഓപ്പണ്‍ ഫോറം. വിദ്യാര്‍ത്ഥികളില്‍ നിന്നും തിരഞ്ഞെടുത്ത ചോദ്യങ്ങള്‍ക്ക് ഇരുവരും മറുപടി നല്‍കും. ചോദ്യങ്ങള്‍ ചോദിക്കാനാഗ്രഹിക്കുന്നവര്‍ nobelquestions@shcollege.ac.in എന്ന ഇമെയിലിലേക്ക് ചോദ്യങ്ങള്‍ അയക്കണം. തിരഞ്ഞെടുക്കപ്പെടുന്നവരെ ഓപ്പണ്‍ ഫോറത്തിലേക്ക് ക്ഷണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button