Latest NewsIndia

മുത്തലാഖ് ബി : ലോക്സഭയിൽ വോട്ടെടുപ്പ്

ന്യൂ ഡൽഹി : മുത്തലാഖ് ബില്ലില്‍ ലോക്സഭയിൽ വോട്ടെടുപ്പ്. 238പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 12പേർ മാത്രം എതിർത്തു. കോണ്‍ഗ്രസ്, അണ്ണാ ഡി എം കെ, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. എന്‍ കെ പ്രേമചന്ദ്രന്‍ എം പി ബില്ലിനെതിരെ അവതരിപ്പിച്ച പ്രമേയമടക്കം പ്രതിപക്ഷത്തിന്‍റെ പ്രമേയങ്ങള്‍ തള്ളി. . മുത്തലാഖ് ക്രിമിനല്‍ കുറ്റമാണെന്നു ബില്ല് വ്യക്തമാക്കുന്നു. ഇത് എടുത്തുകളയണമെന്ന ആവശ്യമാണ് വോട്ടെടുപ്പില്‍ തള്ളി പോയത്. കോണ്‍ഗ്രസ് ആദ്യം തന്നെ മൂന്ന് വര്‍ഷത്തെ ശിക്ഷ എടുത്ത് കളയണം എന്നാണ് ആവശ്യപ്പെട്ടത്.

മുത്തലാഖ് നിരോധന ബിൽ പിൻവലിക്കണമെന്നും മതപരമായ വിഷയങ്ങളിൽ ഇടപെടരുതെന്നും കോൺഗ്രസ് ലോക്സഭയിൽ ആവശ്യപ്പെട്ടു. ബില്ലിൽ മാറ്റങ്ങൾ വരുത്തിയാൽ അംഗീകരിക്കാം എന്ന കോൺഗ്രസിൻറെ ആദ്യനിലപാടിൽ നിന്നാണ് ഇപ്പോൾ ബില്ല് അനാവശ്യമെന്ന നിലപാടിലേക്ക്  എത്തിയത്. ബില്ലിനെ എതിർക്കാൻ  നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയമാണ് കോൺഗ്രസിന് ബലം നല്‍കുന്നത്. ഇതിലൂടെ ഉത്തർപ്രദേശിലെ ന്യൂനപക്ഷവിഭാഗങ്ങളെ പാർട്ടിക്കൊപ്പം നിറുത്തുകയാണ് ലക്‌ഷ്യം. അതോടൊപ്പം തന്നെ ബില്ല് പാസാക്കാൻ അണ്ണാ ഡിഎംകെ ബിജു ജനതാദൾ തുടങ്ങിയ കക്ഷികളുടെ സഹകരണം ബിജെപി തേടിയെങ്കിലും അണ്ണാ ഡി എം വോട്ടെടുപ്പ് ബഹിഷ്കരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button