ന്യൂഡല്‍ഹി : അഖിലേന്ത്യ ജുഡീഷല്‍ സര്‍വ്വീസില്‍ പട്ടികജാതി-വര്‍ഗ്ഗ സംവരണമാകാമെന്ന് കേന്ദ്ര നിയമകാര്യ മന്തരി രവിശങ്കര്‍ പ്രസാദ്. നീതിന്യായ വ്യവസ്ഥയുടെ പ്രാതിനിധ്യ സ്വഭാവം ശക്തിപ്പെടുത്താന്‍ പട്ടികജാതി-വര്‍ഗ്ഗ സംവരണം സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ അഖിലേന്ത്യ അഭിഭാഷക ബോര്‍ഡ് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജൂഡിഷ്യല്‍ സര്‍വീസില്‍ യുപിഎസ്‌സി പരീക്ഷ നടത്തണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സിവില്‍ സര്‍വ്വീസ് മാതൃകയില്‍ സ്ഥാന മാനങ്ങള്‍ നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments