കൊച്ചി: മയക്കുമരുന്ന് കേസില്‍ പിടിയിലായ നടിക്ക് കൊച്ചിയിലെ സെക്സ്റാക്കറ്റുമായി ബന്ധമുണ്ടെന്ന് സൂചന. ഗോവയിലെ സ്ഥിരസന്ദര്ശക. സിനിമ- സീരിയല്‍ നടി അശ്വതി ബാബു ഗോവയിലെ സ്ഥിരസന്ദര്ശകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. മയക്കുമരുന്ന് പാര്‍ട്ടികളില്‍ പങ്കെടുക്കാനാണ് ഇവര്‍ പതിവായി ഗോവയിലെത്തിയിരുന്നതെന്നാണ് പുതിയ വിവരം. ബംഗളൂരുവിലും ഇവര്‍ മയക്കുമരുന്നു പാര്‍ടികളില്‍ പങ്കെടുത്തതായി പോലീസ് വിവരം ലഭിച്ചു. സിറ്റി ഷാഡോ പൊലീസിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം അശ്വതിയുടെ ഫ്ളാറ്റില്‍നിന്ന് എംഡിഎംഎ പിടിച്ചെടുത്തത്. പൊലീസ് കണ്ടെടുത്ത മയക്കുമരുന്ന് ബംഗളൂരുവില്‍ നിന്ന് എത്തിച്ചതാണെന്ന് നടി മൊഴി നല്കി. വിഷാദരോഗത്തില്‍നിന്ന് രക്ഷതേടിയാണ് താന്‍ ലഹരി ഉപയോഗിച്ചിരുന്നതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞിരുന്നത് കഴിഞ്ഞ 16-നാണ് അശ്വതി ബാബുവിനെയും സഹായി ബിനോയിയെയും മയക്കുമരുന്നുമായി പോലീസ് പിടികൂടിയത്. ഇരുവരും റിമാന്‍ഡിലാണ്. വന്‍കിട ഹോട്ടലുകളും ബേക്കറികളും കേന്ദ്രീകരിച്ചാണ് നടി മയക്കുമരുന്ന് കൈമാറിയിരുന്നതെന്ന്് അന്വേഷത്തില്‍ കണ്ടെത്തി. നടിയുടെ ഫ്ളാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കൈമാറുകയും ലഹരിപാര്ടികള് നടത്തുകയും ചെയ്തിരുന്നു. കൊച്ചിയിലെ സെക്സ്റാക്കറ്റുമായി ബന്ധം സൂചിപ്പിക്കുന്നതടക്കമുള്ള സന്ദേശങ്ങള്‍ നടിയുടെ ഫോണില്‍ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണത്തിനായി നടിയെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും.
Post Your Comments