KeralaLatest News

ശബരിമലയില്‍ യുവതി പ്രവേശനത്തില്‍ പ്രത്യേക താത്പര്യമുണ്ടെങ്കില്‍ അതിന് ശക്തിയില്ലാത്ത സര്‍ക്കാരല്ല ഇപ്പോഴുള്ളതെന്ന് കടകംപള്ളി

തിരുവനന്തപുരം : ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന് പ്രത്യേക താത്പര്യങ്ങളില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അത്തരത്തില്‍ എന്തെങ്കിലും പ്രത്യേക താത്പര്യം ഉണ്ടെങ്കില്‍ അതിന് ശക്തിയില്ലാത്ത സര്‍ക്കാരല്ല ഇപ്പോഴുള്ളതെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

മണ്ഡലകാലം പൂര്‍ത്തീകരണത്തോട് അനുബന്ധിച്ച് സന്നിധാനത്ത് ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണവെയായിരുന്നു മന്ത്രിയുടെ പ്രസ്താവന.

അക്രമ പ്രവര്‍ത്തനവും നുണ പ്രചാരണവും ശബരിമലയില്‍ ഭകതരുടെ എണ്ണം കുറയ്ക്കാനും വരുമാനം കുറയ്ക്കാനും കാരണമായി. ചരിത്രത്തില്‍ ഇന്നേവരെ ഇല്ലാത്ത പ്രതിസന്ധികളിലൂടെയാണ് മണ്ഡലകാലം കഴിഞ്ഞ് പോയതെന്നും മന്ത്രി പറഞ്ഞു. സുപ്രീം കോടതി വിധി നിലനില്‍ക്കുന്നിടത്തോളം കാലം ശബരിമലയില്‍ യുവതികളെത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button