രാജ്യത്തെ ആദ്യ ഇന്ററാക്ടീവ് ക്രഡിറ്റ് കാര്‍ഡുമായി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്. നെക്സ്റ്റ് (Nexxt) എന്ന പേര് നൽകിയ കാർഡിൽ പര്‍ച്ചേസ് എളുപ്പത്തിലാക്കാൻ സാഹയിക്കുന്ന ഇഎംഐ, റിവാര്‍ഡ്, സാധാരണ ക്രഡിറ്റ് എന്നി മൂന്ന് മൂന്ന് പുഷ് ബട്ടണുകളാണ് ഘടിപ്പിച്ചിരിക്കുന്നത്.
ഒരു ഉത്പന്നം ഇഎംഐ ഉപയോഗിച്ച് വാങ്ങാൻ ഉദ്ദേശിക്കുന്നുവെങ്കിൽ കാര്‍ഡിലെ ഇഎംഐ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇഎംഐ കാലാവധി തിരഞ്ഞെടുക്കാനായി ഇടതുവശത്ത് എല്‍ഇഡി ലൈറ്റ് തെളിയുമ്പോൾ ബട്ടണ്‍ വീണ്ടും അമര്‍ത്തുക. അനുയോജ്യമായ കാലാവധിക്ക് നേരെയുള്ള ലൈറ്റ് തെളിഞ്ഞാൽ കാര്‍ഡ് റീഡറില്‍ ഇന്‍സേര്‍ട്ട് ചെയ്യുക. ഇതോടെ പര്‍ച്ചേസ് ഉടൻ തന്നെ ഇഎംഐ ആയി മാറുന്നതോടെ പര്‍ച്ചേസ് നടത്തിയയുടൻ ഇഎംഐ ആക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാൻ സാധിക്കുന്നു.
150 രൂപക്ക് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ഒരു റിവാര്‍ഡ് പോയിന്റ് ലഭിക്കുന്നു. കൂടുതൽ റിവാര്‍ഡ് പോയിന്റുകള്‍ ലഭിച്ച ശേഷം അതിൽ നിന്നും നേരിട്ട് ഉല്‍പ്പന്നം വാങ്ങുവാൻ റിവാര്‍ഡ് ബട്ടണ്‍ സഹായിക്കുന്നു. ഈ ബട്ടണ്‍ അമര്‍ത്തിയ ശേഷം ക്രഡിറ്റ് കാര്‍ഡ് സൈ്വപ് ചെയ്താല്‍ റിവാര്‍ഡ് പോയിന്റില്‍ നിന്നാകും പണം ഡെബിറ്റ് ചെയ്യുക. സാധാരണ രീതിയിലുള്ള ക്രഡിറ്റ് കാര്‍ഡ് ട്രാന്‍സാക്ഷനായി ക്രഡിറ്റ് ബട്ടണ്‍ പ്രസ് ചെയുക. സാധാരണ ക്രഡിറ്റ് പര്‍ച്ചേസ് ആയി ഇത് പരിഗണിക്കപ്പെടും.
Post Your Comments