തിരുവനന്തപുരം: 18 വയസ്സിനു താഴെയുള്ള കുട്ടികളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന ബാലവകാശ കമ്മീഷന്‍. ഹൈക്കോടതിയുടെ ഈ ഉത്തരവ് ഭരണാഘടന വിരുദ്ധമാണെന്ന് ബാലവകാശ കമ്മീഷന്‍ വ്യക്തമാക്കി.
ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ കുട്ടികള്‍ക്കും കിട്ടണം. കുട്ടികളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കരുത് എന്ന ഉത്തരവോടെ കുട്ടികളെ സംബന്ധിച്ച ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണെന്ന് നടന്നതെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ് പറഞ്ഞു. അത് മൗലികാവകാശങ്ങളുടെ പരിധിയില്‍ വരുന്ന സംഭവം നന്നെയാണ്. അന്താരാഷ്ട്ര ഉടമ്പടിയില്‍ 2 ആര്‍ട്ടിക്കിള്‍ പ്രകാരം കുട്ടികള്‍ക്ക് സ്വതന്ത്രമായ അഭിപ്രായ പ്രകടനം നടത്താന്‍ അവകാശമുണ്ട്. കുട്ടികള്‍ വനിതാ മതിലിന്റെ ഭാഗമാകരുതെന്ന ഉത്തരവ് ശരിയായില്ലെന്നും പുനപരിശോധിക്കപ്പെടേണ്ടതാണെന്നും ബാലാവകാശ കമ്മീഷന്‍ അഭിപ്രായപ്പെട്ടു.
Post Your Comments