Latest NewsIndia

അസംകാര്‍ എലിയിറച്ചിക്ക് വേണ്ടി എത്ര രൂപ വേണമെങ്കിലും നല്‍കാന്‍ തയ്യാര്‍

അസം: ഇവിടുത്തുകാരുടെ ഏറ്റവും പ്രിയപ്പെട്ട വിഭവമാണ് എലി ഇറച്ചി. കിലോയ്ക്ക് 200 രൂപവരെ നല്‍കണം. വേവിച്ച ഇറച്ചി, തൊലിയോട് കൂടിയത്, മസാല പുരട്ടിയത് എന്നിങ്ങനെ വിഭവങ്ങള്‍ പലതരമാണ്. ഓരോ വര്‍ഷം കഴിയുമ്പോഴും ഇറച്ചിക്ക് ആവശ്യക്കാര്‍ കൂടുകയാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഞായറാഴ്ച ചന്തകളിലാണ് ഇറച്ചിക്ക് കൂടുതല്‍ ഡിമാന്‍ഡ്. കൃഷിയിടങ്ങളില്‍ നാശം വരുത്തുന്ന എലികളെ കര്‍ഷകര്‍ പിടിച്ച് വ്യാപാരികള്‍ക്ക് നല്‍കുന്നു. അസമിലെ തേയിലത്തോട്ടങ്ങളില്‍ ജോലിചെയ്യുന്ന കര്‍ഷകരുടെ പ്രധാന ഇടക്കാല വരുമാന മാര്‍ഗ്ഗം കൂടെയാണ് ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button