കേരളമൊന്നാകെ അയ്യപ്പജ്യോതിയിൽ തിളങ്ങിയപ്പോൾ അതിന്റെ പ്രഭാപൂരം സിംഗപ്പൂരിലും ബ്രിട്ടണിലും ആസ്‌ട്രേലിയയിലും അമേരിക്കയിലും പ്രതിഫലിച്ചു . അയ്യപ്പഭക്തര്‍ ഭാരതത്തിനു പുറത്തും അയ്യപ്പജ്യോതി തെളിയിച്ചു.
സിംഗപ്പൂരിൽ യിഷുൺ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് പ്രവാസികളായ അയ്യപ്പഭക്തർ ഒത്ത് ചേർന്ന് ദീപം തെളിയിച്ച് കേരളത്തിൽ നടന്ന അയ്യപ്പജ്യോതിക്ക് ഐക്യദാർഢ്യം പ്രഖാപിച്ചത്.
ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ കേരളത്തിൽ അയ്യപ്പജ്യോതി നടന്ന അതേസമയത്ത് തന്നെയാണ് സിംഗപ്പൂരിലും ദീപങ്ങൾ തെളിഞ്ഞത്. അയ്യപ്പഭക്തരുടെ കൂട്ടായ്മയായ ‘അയ്യപ്പ ധർമ്മ പരിഷത്ത്, സിംഗപ്പൂർ’ന്റെ നേതൃത്വത്തിലാണ് ഇവിടുത്തെ അയ്യപ്പജ്യോതി സംഘടിപ്പിക്കപ്പെട്ടത്.
മാഞ്ചസ്റ്റര്‍ ന്യൂകാസില്‍ മെല്‍ബണ്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അയ്യപ്പഭക്തര്‍ ആണ് അയ്യപ്പജ്യോതി തെളിയിച്ച് കേരളത്തിലെ ഭക്തര്‍ക്കും ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിയ്ക്കാനും ഐക്യദാര്‍ഢ്യമറിയിച്ചത്.
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ താമസിയ്ക്കുന്ന ഭക്തര്‍ വീട്ടിനുള്ളില്‍ ജ്യോതി തെളിയിച്ചും ചിത്രങ്ങള്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ അപ്ലോഡ് ചെയ്യുന്നുണ്ട്. അയ്യപ്പജ്യോതിയുടെ പ്രഭ ലോകം മുഴുവനുമെത്തിയത് അയ്യപ്പധര്‍മ്മത്തിന്റെ വിജയമാണ്. ബ്രിട്ടണില്‍ ഉച്ചയ്ക്ക് ഒന്നരമണിയും ആസ്‌ട്രേലിയയില്‍ രാത്രി പന്ത്രണ്ടുമണിയുമാണ് കേരളത്തില്‍ ജ്യോതി തെളിയിച്ച സമയം.
Post Your Comments