![blur knife](/wp-content/uploads/2018/12/blur-knife.jpg)
ചെങ്ങന്നൂര്‍: റീബില്‍ഡ് കേരളയുടെ ഭാഗമായി വീട് നിര്‍മ്മാണത്തിനുള്ള അപേക്ഷ പരിശോധിക്കാന്‍ പോയ ആശാ വര്‍ക്കര്‍ക്ക് വെട്ടേറ്റു. തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് ആശാ വര്‍ക്കര്‍ ജയകുമാരിയ്ക്കാണ് വേട്ടേറ്റത്. വെട്ടിയ കല്ലിശ്ശേരി പാറേപുരയില്‍ വിനീഷിനും പിടിവലിക്കിടെ പരിക്കേറ്റു. വീട് നിര്‍മ്മാണത്തിനുള്ള വിനീഷിന്റെ മാതാവിന്റെ അപേക്ഷയെ കുറിച്ച് അന്വേഷിക്കുന്നതിനായി ഓവര്‍സിയര്‍ ധന്യയും, ആശ വര്‍ക്കര്‍ ജയകുമാരിയും ചേര്‍ന്ന് വിനീഷിന്റെ വീട്ടിലെത്തിയിരുന്നു.
ഈ സമയം മദ്യ ലഹരിയിലായിരുന്ന വിനീഷ് ഇരുവരേയും അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്തു. തുടര്‍ന്ന് ധന്യയുടെ മൊബെെല്‍ നശിപ്പിച്ചു. ഇവരുടെ സ്കൂട്ടര്‍ നശിപ്പിക്കുന്നതിടെയുണ്ടായ പിടിവലിക്കിടെ ജയകുമാരിയുടെ വലതു ചൂണ്ടു വിരലിന് വെട്ടേക്കുകയായിരുന്നു. വിനീഷിന്റെ തലക്കും മുഖത്തും വെട്ടേറ്റിട്ടുണ്ട് . സംഭവത്തില്‍ ചെങ്ങന്നൂര്‍ പോലീസ് കേസെടുത്തു.
Post Your Comments