ഡിജിറ്റല്‍ ഇടപാട് നിരീക്ഷിക്കാന്‍ അനുമതി നല്‍കിയ ഇല്ലായിരുന്നുവെങ്കില്‍ ഐഎസ് ഭീകരരെ എങ്ങനെ കണ്ടെത്തുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഡിജിറ്റല്‍ ഇടപെടലിലൂടെ അല്ലാതെ ഭീകരപ്രവര്‍ത്തകരുടെ ആസൂത്രണം തകര്‍ക്കാന്‍ എങ്ങനെ സാധ്യമാകുമായിരുന്നു എന്നും അദ്ദേഹം ചോദിച്ചു.
വ്യക്തികളുടെ ഡിജിറ്റല്‍ വിവരം ചോര്‍ത്താന്‍ ദേശീയ കുറ്റാന്വേഷണ ഏജന്‍സി ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള തീരുമാനം ന്യായീകരിച്ചായിരുന്നു ട്വിറ്ററിലൂടെ ജെയ്റ്റിലിയുടെ പ്രസ്താവന. ട്വിറ്റീല്‍ യുപിഎ സര്‍ക്കാരിനെ കടന്നാക്രമിക്കാനും ജയ്റ്റ്‌ലി മറന്നില്ല. ജോര്‍ജ്ജ് ഓര്‍വെല്‍ 2014 മെയ് മാസത്തില്‍ അല്ലല്ലോ ജനിച്ചതെന്നായിരുന്നു ജയ്റ്റ്‌ലിയുടെ പരാമര്‍ശം.
തീവ്രവാദം ശക്തമായ രാജ്യത്ത് ദേശീയസുരക്ഷയും രാജ്യത്തിന്‍െ പരമാധികാരവും വളരെയധികം പ്രാധാന്യമുള്ളവയാണെന്നും കേന്ദ്രമന്ത്രി ഓര്‍മ്മിപ്പിച്ചു. ശക്തമായ ജനാധിപത്യസംവിധാനമുള്ള രാജ്യത്ത് മാത്രമേ ജീവനും വ്യക്തിപരമായ സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടുകയുളളൂ എന്നും അല്ലാതെ ഭീകര്‍ക്ക് അടിയറവ് പറഞ്ഞ രാജ്യത്തല്ലെന്നും ജയ്റ്റിലി ചൂണ്ടിക്കാട്ടി. ദേശീയ കുറ്റാന്വേഷണ ഏജന്‍സി ഉള്‍പ്പെടെയുള്ള പത്തോളം സ്ഥാപനങ്ങള്‍ക്ക് വ്യക്തികളുടെ ഡിജിറ്റല്‍ ആശയങ്ങള്‍ നിരീക്ഷിക്കാനുള്ള അനുവാദം നല്‍കിയ കേന്ദ്രതീരുമാനത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.
Post Your Comments