Latest NewsCricket

തെറ്റാണെന്ന് അറിഞ്ഞിട്ടും താന്‍ പന്ത് ചുരണ്ടിയതിന് കാരണം അയാള്‍ : വെളിപ്പെടുത്തലുമായി കാമറൂണ്‍ ബാന്‍ക്രോഫ്റ്റ്.

സിഡ്‌നി : ക്രിക്കറ്റ് ലോകത്തെ ആകമാനം നാണക്കേടിലേക്ക് തള്ളിവിട്ട പന്തു ചുരണ്ടല്‍ വിവാദത്തില്‍ മാസങ്ങള്‍ക്ക് ശേഷം പ്രതികരണവുമായി വിവാദ താരം കാമറൂണ്‍ ബാന്‍ക്രോഫ്റ്റ്. പന്തു ചുരണ്ടല്‍ വിവാദത്തില്‍ പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ വിലക്ക് നേരിടുകയാണ് നിലവില്‍ ബാന്‍ക്രോഫ്റ്റ്.

സംഭവം നടക്കുമ്പോള്‍ ടീമിലെ ജൂനിയര്‍ താരമായിരുന്നു ബാന്‍ക്രോഫ്റ്റ്. മുതിര്‍ന്ന താരവും വൈസ് ക്യാപ്റ്റനുമായ വാര്‍ണ്ണര്‍ പറഞ്ഞതനുസരിച്ചാണ് താന്‍ അപ്രകാരം ചെയ്തതെന്ന് ഒരു സ്‌പോര്‍ട്‌സ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തി. അത് ചെയ്യാതിരിക്കാനുള്ള ചോയ്‌സ് തനിക്കുണ്ടായിരുന്നു. ഞാന്‍ വലിയ തെറ്റാണ് ചെയ്തത്. അതിന് വലിയ വില നല്‍കേണ്ടിവന്നുവെന്നും ബാന്‍ക്രോഫ്റ്റ് പറഞ്ഞു.

അടിവസ്ത്രത്തില്‍ കരുതിയ ഉരക്കടലാസുപയോഗിച്ചായിരുന്നു ഇയാള്‍ പന്തില്‍ കൃത്രിമം കാണിച്ചത്. എന്നാല്‍ ചുരണ്ടലിന്റെ ദൃശ്യങ്ങള്‍ സ്റ്റേഡിയത്തിലെ ബിഗ് സ്‌ക്രീനിലടക്കം വന്നതോടെ ഓസീസ് ടീം പ്രതിരോധത്തിലായി. കള്ളക്കളി തെളിഞ്ഞതിനെ തുടര്‍ന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാര്‍ണറെയും ഒരു വര്‍ഷത്തേക്കും ബാന്‍ക്രോഫ്റ്റിനെ ഒമ്പത് മാസത്തേക്കും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button