Latest NewsIndia

മുത്തലാഖ് ബില്‍ പാസാക്കാന്‍ ഉറച്ച് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: മുത്തലാഖ് ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ നാളെ ലോക്‌സഭയില്‍ പാസാക്കാന്‍ ഉറച്ച് കേന്ദ്രസര്‍ക്കാര്‍. നിര്‍ബന്ധമായും ഹാജരാകണമെന്ന് നിര്‍ദേശിച്ച് പാര്‍ട്ടി എം.പിമാര്‍ക്ക് ബിജെപി വിപ്പുനല്‍കി. മുത്തലാഖ് ബില്ലിന്മേല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ബില്ലിനെ എതിര്‍ക്കുമെന്ന് ടിഡിപി നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബുനായ്ഡു മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന് ഉറപ്പും നല്‍കിയിരുന്നു. സഭയില്‍ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷമുണ്ട്. എന്നാല്‍ അവധിക്കാലത്ത് അംഗങ്ങള്‍ സഭയില്‍ വരാതിരുന്നാല്‍ ബിജെപിക്ക് തിരിച്ചടിയാവും.

അതിനാലാണ് സഭയില്‍ ഹാജരായി ബില്ലിന് അനുകൂലമായി വോട്ടു ചെയ്യണം എന്നാവശ്യപ്പെട്ട് വിപ്പു നല്കിയത്. രണ്ട് എംപിമാര്‍ അടുത്തിടെ രാജിവച്ചതോടെ ബിജെപി അംഗസംഖ്യ 269 ആയി സഭയില്‍ കുറഞ്ഞു. എന്‍ഡിഎ അംഗങ്ങളുടെ പിന്തുണ കൂടി ബിജെപിക്ക് കിട്ടുമെങ്കിലും ആശയക്കുഴപ്പം ഒഴിവാക്കാന്‍ 37 പേരുള്ള അണ്ണാ ഡിഎംകെയുടെ സഹകരണവും ബിജെപി തേടിയിട്ടുണ്ട്. ബില്‍ ലോക്‌സഭ കടക്കുമെങ്കിലും രാജ്യസഭയില്‍ പാസാക്കാന്‍ സര്‍ക്കാരിന് എളുപ്പമല്ല. നേരത്തെ ലോക്‌സഭ പാസാക്കിയ ബില്ലിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി. ഈ ഓര്‍ഡിനന്‍സിന് പകരമായുള്ള പുതിയ ബില്ലാണ് ഇപ്പോള്‍ പരിഗണിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button