ലക്നൗ :വരാന്‍ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യുപിഎ മുന്നണിക്ക് ഒപ്പം നില്ക്കുന്നതിനേക്കാള് താല്‍പ്പര്യം ഫെഡറല്‍ മുന്നണിയോടൊപ്പം നില്‍ക്കാനാണെന്ന് വ്യക്തമാക്കി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു നേതൃത്വം നല്‍കുന്നതാണ് ഫെഡറല്‍ മുന്നണി.
ലഖ്നൗവില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അഖിലേഷ് തന്റെ നയം വ്യക്തമാക്കിയത്. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രതിഛായ വര്‍ദ്ധിപ്പിച്ച ചന്ദ്ര ശേഖര റാവു ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ ഫെഡറല്‍ മുന്നണിയെന്ന ആശയവുമായി ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പല സംസ്ഥാനങ്ങളിലേയും പ്രാദേശിക കക്ഷി നേതാക്കളുമായി ഡല്‍ഹിയില്‍ വെച്ച് കൂടിക്കാഴ്ച്ച നടത്തി വരികയാണ്.
ഇതിനിടെയാണ് മുന്നണിയോടുള്ള ആഭിമുഖ്യം വ്യക്തമാക്കി അഖിലേഷിന്റെ പ്രസ്താവന. ഡിസംബര്‍ 25നോ 26നോ തെലങ്കാന മുഖ്യമന്ത്രിയെ കാണേണ്ടതായിരുന്നു. എന്നാല്‍ തനിക്ക് സമയം അനുവദിച്ചില്ല. ജനുവരി 6നുശേഷം വീണ്ടും അദ്ദേഹത്തോട് സമയം ചോദിക്കുമെന്നും അഖിലേഷ് പറഞ്ഞു. മധ്യപ്രദേശ് മന്ത്രിസഭയില്‍ കോണ്‍ഗ്രസ് ഒരു മന്ത്രിയേയും ഉള്‍പ്പെടുത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ സഖ്യം സംബന്ധിച്ച തീരുമാനത്തില്‍ അഖിലേഷിനു മുമ്പില്‍ മറ്റു തടസങ്ങളൊന്നുമില്ല.
Post Your Comments