KeralaLatest NewsHealth & Fitness

കന്യാജ്യോതി പദ്ധതി വ്യാപിപ്പിക്കും; കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കൗമാരക്കാരായ പെണ്‍കുട്ടികളുടെ വിളര്‍ച്ചയും ശാരീരിക മാനസിക സമ്മര്‍ദവും അകറ്റുന്നതിനുള്ള സിദ്ധ ചികിത്സാരീതി നടപ്പാക്കുന്നതിനുള്ള കന്യാജ്യോതി പദ്ധതി സംസ്ഥാനത്ത് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ, സാമൂഹികനീതി, ആയുഷ് വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സിദ്ധദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചുരുങ്ങിയ കാലയളവിനുള്ളില്‍ ആയുഷ് വകുപ്പുമായി ബന്ധപ്പെട്ട് വലിയ ഉണര്‍വ് സൃഷ്ടിക്കാന്‍ കഴിഞ്ഞതായും സിദ്ധ ചികിത്സാമേഖലയില്‍ ഒട്ടേറെ കാര്യങ്ങള്‍ നടപ്പാക്കാനായതായും മന്ത്രി പറഞ്ഞു.

സിദ്ധ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിന് അനുകൂലമായ മനോഭാവമാണ് സര്‍ക്കാരിനുള്ളത്. സിദ്ധ ചികിത്സാരീതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എട്ട് ജില്ല ആയുര്‍വേദ ആശുപത്രികളില്‍ പുതുതായി സിദ്ധ യൂണിറ്റുകള്‍ ആരംഭിച്ചു. ആധുനിക വൈദ്യശാസ്ത്രത്തിനു കടന്നുചെല്ലാന്‍ കഴിയാത്ത മേഖലകളിലേക്ക് എത്താന്‍ ആയുഷിനു കഴിയണം. ജീവിതശൈലിരോഗങ്ങള്‍ക്കെതിരെ, ജീവിതചര്യകളില്‍ മാറ്റം വരുത്താന്‍ ആയുര്‍വേദവും സിദ്ധയും ഉള്‍പ്പെടെയുള്ള വൈദ്യശാസ്ത്രശാഖകള്‍ക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button