ആരാധകരെ ഞെട്ടിച്ച ഒരു വാര്‍ത്തയാണ് തെന്നിന്ത്യന്‍ സിനിമാ താരമായ സമാന്ത ഏവരോടും പങ്ക് വെച്ചിരിക്കുന്നത്. നന്ദിനി റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടേയാണ് പുതിയ വേഷ പരിവേഷവുമായി ആരാധകരെ വിസ്മയിപ്പിക്കാന് സാമന്ത എത്തുന്നത്.
മിസ് ഗ്രേനി എന്ന കൊറിയന്‍ ചിത്രത്തിന്റെ റിമേക്കില്‍ 70 കാരിയായ വൃദ്ധയുടെ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് അവര്‍ ആരാധകരോട് പങ്ക് വെച്ചത്. ചിത്രത്തില്‍ സമാന്തയുടെ മകനായി അഭിനയിക്കുന്നത് 50 വയസുകാരനായ റാവു രമേശാണ്. തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വെല്ലുവിളിയാകുന്ന കഥാപാത്രമാകാനുളള തയ്യാറടുപ്പിലാണ് താനെന്നും സാമന്ത അറിയിച്ചു.
Post Your Comments