ദുബായ് : ഒരുമിച്ച് താമസിച്ച് വരികയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെതിരെ ദുബായില്‍ കോടതി നടപടി. ചൊവാഴ്ച്ച പ്രാഥമിക കോടതിയില്‍ കുറ്റം സമ്മതിച്ച പ്രതി മദ്യലഹരിയില്‍ സംഭവിച്ച അംബദ്ധമാണെന്ന് കോടതിയോട് സമ്മതിച്ചു.
ഫിലിപൈന്‍ സ്വദേശിയായ യുവാവാണ് കോടതി നടപടികള്‍ക്ക് വിധേയനായത്. ഒരുമിച്ച് താമസിച്ചു വരികയായിരുന്നു ഫിലിപൈന്‍ സ്വദേശിനിയെ അടുക്കളയില്‍ വെച്ച് ഇയാള്‍ കടന്നു പിടിക്കുകയായിരുന്നു. ഇയാള്‍ ആ സമയം അടുക്കളയില്‍ വെച്ച് മദ്യപിച്ച് കൊണ്ടിരിക്കുകയായിരുന്നു. യുവതി അടുക്കളയില്‍ കയറിയ ഉടനെ ഇയാള്‍ കടന്നു പിടിക്കുകയായിരുന്നു.
യുവതി ഉടന്‍ തന്നെ ഈ കാര്യം ഭര്‍ത്താവിനെ അറിയിച്ചു. തുടര്‍ന്ന് ഭര്‍ത്താവും പ്രതിയും തമ്മില്‍ വാക്കേറ്റത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. മേശ വൃത്തിയാക്കുന്നതിനിടയില്‍ അറിയാതെ തന്റെ കൈ യുവതിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചതാകാം എന്നാണ് ഇയാള്‍ ആദ്യം പൊലീസിന് മൊഴി നല്‍കിയത്. യുവതിയും ഭര്‍ത്താവും പ്രതിയുമടക്കം ഏതാനും പേര് ഒരുമിച്ചാണ് ഈ വില്ലയില്‍ താമസിച്ച് വന്നിരുന്നത്.
Post Your Comments