പോളണ്ടിലെ വെസ്റ്റ് പോമറേനിയയിലെ ക്രൂക്ക്ഡ് ഫോറസ്‌ററ് എന്ന വിഘ്യാതമായ പൈന്‍മര കാടാണ് ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. കാരണം ഇവിടുത്തെ മരങ്ങളുടെയെല്ലാം കീഴ്ത്തടി ഒരു ഭാഗത്തേക്ക് വളഞ്ഞാണിരിക്കുന്നത്. ഇതിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. കാലാവസ്ഥ കാരണമാണിതെന്നും അല്ല മനുഷ്യ നിര്‍മ്മിതമാണ് ഇതെന്നും പറയപ്പെടുന്നു. പകല്‍ പോലും കനത്ത മൂടല്‍ മഞ്ഞുള്ള ഇവിടം സംരക്ഷിത വനമേഖലയാണ്. രാജ്യത്തിന്റെ പല ഭാഗത്തു നിന്നും നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്.
Post Your Comments