മലപ്പുറം: കര്‍ഷകരുടെ ഏറെക്കാലത്തെ ആവശ്യം പരിഗണിച്ച് താമര കൃഷിക്ക് വായ്പ്പയനുവദിക്കുന്നു. മലപ്പുറത്ത് ചേര്‍ന്ന് ജില്ലാ ബാങ്ക് വിദഗ്ധ സമിതിയാണ് വായ്പ്പയനുവദിക്കാന്‍ തീരുമാനിച്ചത്. താമര വളര്‍ത്തല്‍ കൃഷിയായി പരിഗണിച്ച് വായ്പ്പയനുവദിക്കണമെന്ന് ആവശ്യം അംഗീകരിക്കാത്തതിനാല്‍ പലരും താമര വളര്‍ത്തല്‍ ഉപേക്ഷിച്ചിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ താമര കൃഷിനടത്തുന്നത് മലപ്പുറത്താണ്. തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് ഇവിടെ നിന്നും താമര കയറ്റിയയക്കുന്നുണ്ട്. പരിസ്ഥിതി സംഘടനയായ റീ ഇക്കോയാണ് വായ്പ്പയ്ക്കായി കര്‍ഷകര്‍ക്കൊപ്പം മുന്നിട്ടിറങ്ങിയത്.
Post Your Comments