പുഷ്പങ്ങളിൽ ഏറ്റവും സൗന്ദര്യമാർന്നതാണ് താമര. കുളങ്ങളിലും തടാകങ്ങളിലും വിരിഞ്ഞു നിൽക്കുന്ന താമരകൾ കാണാൻ തന്നെ ഭംഗിയാണ്. ഈ ഭംഗി ആസ്വദിക്കുന്നതിന് വേണ്ടി പലരും താമര വീട്ടിൽ വളർത്താറുണ്ട്. ഹിന്ദു സംസ്‌കാരത്തിന്റെ ഭാഗമായ താമരകൾ പ്രധാനമായും ക്ഷേത്രങ്ങളിൽ പൂജകൾക്കായാണ് എടുക്കാറുള്ളതെന്ന് നമുക്ക് എല്ലാവർക്കും അറിയാം. എന്നാൽ സൗന്ദര്യ സംരക്ഷണത്തിനായി താമരകൾ ഉപയോഗിക്കാമെന്നകാര്യം അറിയാമോ?. ആകർഷകമായ മുഖഭംഗിയ്‌ക്കായി താമര എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.
കാർബോഹൈഡ്രേറ്റ് ഒലിഗോസാക്രറൈഡുകൾ അടങ്ങിയ പുഷ്പമാണ് താമര. നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യം മികച്ചതാക്കാൻ ഇത് അത്യാവശ്യമാണ്. കാർബോഹൈഡ്രേറ്റ് ഒലിഗോസാക്രറൈഡുകൾ നമ്മുടെ ചർമ്മ കോശങ്ങളെ ഉത്തേജിപ്പിക്കുന്നു. ഇതിന് പുറമേ താമരയിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റുകൾ തിളക്കമാർന്ന ചർമ്മം നമുക്ക് പ്രധാനം ചെയ്യുന്നു. വിറ്റാമിൻ സി, ബി, അയൺ, കോപ്പർ തുടങ്ങിയ ഘടകങ്ങളും താമരയിലുണ്ട്.
മുഖക്കുരു മാറാനുള്ള ഉത്തമ ഔഷധമായി നമുക്ക് താമര ഉപയോഗിക്കാം. താമര മഞ്ഞളും ചേർത്ത് അരച്ചുള്ള മിശ്രിതം മുഖത്ത് ഉപയോഗിക്കുന്നത് മുഖക്കുരു തടയാൻ ഉത്തമമാണ്. ഇത് ചർമ്മത്തിലെ സുഷിരങ്ങൾ വൃത്തിയാക്കുന്നു. ഇതിന് പുറമേ മുഖത്തെ കറുത്ത പാടുകൾ മായാനും ഈ മിശ്രിതം ഉപയോഗിക്കാം.
മുഖകാന്തി വർദ്ധിപ്പിക്കാനും നമുക്ക് താമര ഉപയോഗിക്കാം. താമര പാലും തേനും ചേർത്തുണ്ടാക്കുന്ന മിശ്രിതമാണ് മുഖകാന്തി വർദ്ധിപ്പിക്കാനായി ഉപയോഗിക്കേണ്ടത്. ഇതിന് പുറമേ താമരയും കടലപ്പൊടിയും പാലും ചേർത്ത് മുഖത്ത് പുരട്ടി മസാജ് ചെയ്യാം. നിത്യേന ഇങ്ങനെ ചെയ്താൽ യുവത്വം തുളുമ്പുന്ന ചർമ്മം സ്വന്തമാക്കാം.
ചർമ്മത്തിന്റെ മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും ഉപയോഗിക്കാവുന്ന ഒന്നാണ് താമര. താമരപ്പൂവിന്റെ സത്ത് എടുത്ത് വെളിച്ചെണ്ണയിൽ കലർത്തി ഉപയോഗിക്കാം. ഇത് കരുത്തുറ്റ മുടി പ്രധാനം ചെയ്യും. ഇതിന് പുറമേ മുടി കൊഴിച്ചിൽ കുറയ്‌ക്കുകയും, മുടിയ്‌ക്ക് കറുപ്പ് നിറം നൽകുകയും ചെയ്യുന്നു.
നെല്ലിക്ക, കയ്യോന്നി, താമര പൂവിന്റെ പൊടി എന്നിവ കലർത്തിയുള്ള മിശ്രിതവും തലയിൽ തേയ്‌ക്കാം. ഇത് മുടികൊഴിച്ചിലിന് മികച്ചതാണ്. മുടി തഴച്ചു വളരാനും ഇത് ഉപയോഗിക്കാം.
Post Your Comments