Latest NewsIndia

പൊതുഇടത്തില്‍ നിസ്കാരം വിലക്കിയത്; നഗരം മുഴുവന്‍ വിലക്കേര്‍പ്പെടുത്തണമെന്ന് ബജ്രംഗ്‍ദള്‍; എതിര്‍പ്പുമായി മുസ്ലിം സംഘടനകള്‍

നോയിഡ:  നോയിഡയിലെ ഒരു പാര്‍ക്കില്‍ നമസ്ക്കാരം നിരോധിച്ച നടപടി നഗരമൊട്ടുക്ക് പ്രാവര്‍ത്തികമാക്കണമെന്ന ആവശ്യവുമായി ബജ്രംഗ്‍ദള്‍. മേലുദ്ധ്യോഗസ്ഥരെ അറിയിക്കാതെയാണ് സ്ഥലം എസ് ഐ നിസ്കാര വിലക്ക് പാര്‍ക്കില്‍ ഏര്‍പ്പെടുത്തിയതെന്നാണ് ഭരണകൂട വാദം. ഇതേ സമയം നിസ്കാര വിലക്കേര്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് മുസ്ലീം സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

നോയിഡ സെക്ടര്‍ 58 ലെ പാര്‍ക്കിലാണ് നിസ്കാരം വിലക്കി എസ്‌ഐ നോട്ടീസ് ഇറക്കിയത്. നോയിഡയിലെ 26 കമ്ബനികള്‍ക്കും നോട്ടീസ് നല്‍കി. വിലക്ക് ലംഘിച്ച്‌ ജീവനക്കാര്‍ നമസ്ക്കാരം നടത്തിയാല്‍ കമ്ബനികള്‍ ഉത്തരവാദിത്തം പറയേണ്ടി വരുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാല്‍ സെക്ടര്‍ 58 ല്‍ മാത്രമായി വിലക്ക് ഒതുക്കരുതെന്നും നോയി‍‍ഡ നഗരത്തില്‍ മുഴുവന്‍ പൊതുസ്ഥലങ്ങളിലും വിലക്ക് ഏര്‍പ്പെടുത്തണമെന്നും ബജ്രംഗ്‍ദളും വിശ്വഹിന്ദുപരിഷത്തും ആവശ്യപ്പെടുന്നു. പള്ളിയില്‍ സ്ഥലമില്ലെങ്കില്‍ സ്വന്തം വീട്ടില് നമസ്കരിച്ചാല്‍ പോരെ എന്നാണ് ഇവരുടെ ചോദ്യം.

നിങ്ങള്‍ ദിവസത്തില്‍ അഞ്ചോ പത്തോ തവണ നമസ്ക്കരിച്ചോ. ആര്‍ക്കാ തടസ്സം? പക്ഷെ അത് വീട്ടിലോ പള്ളിയിലോ നടത്തിക്കൊള്ളണം. പൊതു സ്ഥലത്ത് നടക്കില്ലെന്നായിരുന്നു വിഎച്ച്‌പി ജോ ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിന്‍ പറഞ്ഞത്.

എസ്‌ഐയുടെ നോട്ടീസിനെതിരെയും ബജ്രംഗ്‍ദളിന്‍റെ പ്രസ്താവനക്കെതിരേയും വിവിധ മുസ്ലിം സംഘടനകള്‍ രംഗത്തെത്തി. കാവടി സംഘങ്ങളെ മാലയിട്ട് സ്വീകരിക്കുന്ന ഉത്തര്‍പ്രദേശിലെ പൊലീസിന് മുസ്ലീകള്‍ ആഴ്ചയില്‍ ഒരിക്കല്‍ നമസ്ക്കരിക്കുന്നതിനെ എതിര്‍ക്കാന്‍ എന്ത് അവകാശമാണ് ഉള്ളതെന്ന് അസാദുദ്ദീന്‍ ഉവൈസി എം പി ചോദിച്ചു.

പാര്‍ക്കില്‍ നമസ്ക്കാരം നടത്താന്‍ അനുമതി ചോദിച്ച്‌ മുസ്ലിങ്ങള്‍ അധികൃതര്‍ക്ക് അപേക്ഷ തന്നിട്ടുണ്ട്. ഇതില്‍ തീരുമാനം എടുക്കും മുമ്ബ് എസ്‌ഐ ധൃതി പിടിച്ച്‌ നോട്ടീസ് നല്‍കുകയായിരുന്നുവെന്ന് ജില്ലാ മജിസ്ട്രേറ്റ് ബിഎന്‍ സിംഗ് വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button