ന്യൂഡല്‍ഹി : രാജ്യത്ത് വന്‍ സ്‌ഫോടനം നടത്താന്‍ ഐ.എസ് പദ്ധതി. ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട ഭീകരസംഘത്തിലുള്ളവരെന്നു സംശയിക്കുന്ന പത്ത് പേരെ ഇതിന്റെ ഭാഗമായി ദേശീയ അന്വേഷണ ഏജന്‍സി ബുധനാഴ്ച അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും റിപ്പബ്ലിക് ദിനത്തില്‍ സ്‌ഫോടനം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 16 പേരെ പിടികൂടിയതില്‍ 10 പേരുടെ അറസ്റ്റാണു രേഖപ്പെടുത്തിയത്.
ഇവരില്‍ നിന്ന് റോക്കറ്റ് ലോഞ്ചര്‍, വെടിമരുന്ന്, 100 മൊബൈല്‍ ഫോണുകള്‍,135 സിം കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തു. അറസ്റ്റിലായവരില്‍ എന്‍ജിനീയര്‍, വിദ്യാര്‍ഥി, ഓട്ടോ ഡ്രൈവര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും എന്‍ഐഎ റെയ്ഡ് നടത്തി. രണ്ട് സംസ്ഥാനങ്ങളിലുമായി ആകെ 17 ഇടങ്ങളിലാണ് പരിശോധന നടന്നത്. പിടികൂടിയവരില്‍ അഞ്ച് പേര്‍ യുപി അമ്‌രോഹ സ്വദേശികളാണ്. സംഘത്തലവനും പിടിയിലായിട്ടുണ്ട്.
Post Your Comments