Latest NewsGulf

സൗദിയില്‍ റോബോട്ടിന് സര്‍ക്കാര്‍ ജോലി

റിയാദ്: സൗദിയില്‍ റോബോര്‍ട്ടിന് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം. ടെക്‌നീഷ്യന്‍ തസ്തികയില്‍ ദേശീയ സാങ്കേതിക തൊഴില്‍ പരിശീലന കേന്ദ്രത്തിലാണ് റോബോട്ടിനെ സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. ഇതിനു മുന്‍പ് സോഫിയ എന്ന റോബോട്ടിന് സൗദി സര്‍ക്കാര്‍ പൗരത്വം നല്‍കിയിരുന്നു.

സൗദിയില്‍ ആദ്യമായാണ് റോബോട്ടിന് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കുന്നത്. എംപ്ലോയി ഐ.ഡി വിദ്യാഭ്യാസ മന്ത്രിയും സാങ്കേതിക, തൊഴില്‍ പരിശീലന കേന്ദ്രം ചെയര്‍മാനുമായ ഡോ. അഹമദ് ബിന്‍ മുഹമ്മദ് റോബോട്ടിന് നല്‍കി. ചടങ്ങില്‍ സാങ്കേതിക പരിശീലന കേന്ദ്രം ഗവര്‍ണര്‍ അഹമദ് ബിന്‍ ഫഹദ് അല്‍ ഫുഹൈദ്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
ടെലിഫോണ്‍ ഉള്‍പ്പെടെ ഇലക്ട്രോണിക് മെഷീന്‍ വഴി സാങ്കേതിക കേന്ദ്രവുമായി ബന്ധപ്പെടുന്നവരെ റോബോട്ട് സഹായിക്കും. ഇതിന് പുറമെ പ്രദര്‍ശനങ്ങള്‍, സാങ്കേതിക കേന്ദ്രം നടത്തുന്ന പരിപാടികള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നതിനും റോബോട്ടിന് കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button