ദുബായ് : വാട്ട്സാപ്പിലെത്തുന്ന വ്യാജ സന്ദേശത്തില്‍ വീഴരുതെന്ന് യുഎഇ ടെലികോം റെഗുലേറ്ററി അതോറിറ്റി. പ്രതികരിക്കുന്ന പക്ഷം വാട്ട്സാപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുമെന്നും വ്യക്തിഗത വിവരങ്ങള്‍ ഇത്തരത്തിലുളളവര്‍ ചോര്‍ത്തപ്പെടുമെന്നുമാണ് യുഎഇ യിലെ പൊതുജനങ്ങള്‍ക്ക് റ്റി ആര്‍ എ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
വാട്ട്സാപ്പില്‍ എത്തുന്ന വ്യാജ സന്ദേശം ഇത് വായിക്കുന്നയാളില്‍ വിശ്വാസ്യത വരുത്തക്ക വിധത്തിലാണ്. താങ്കളുടെ വിവരങ്ങള്‍ വാട്ട്സാപ്പ് സെര്‍വറില്‍ തിരഞ്ഞതിനെ തുടര്‍ന്ന് താങ്കള്‍ വാട്ട്സാപ്പില്‍ രജിസ്ട്രര്‍ ചെയ്തിട്ടില്ലായെന്ന് കാണപ്പെട്ടു. മറ്റ് ചിലര്‍ അവരുടെ വാട്ട്സാപ്പ് അക്കൗണ്ടാണെന്ന് അവകാശവാദ മുന്നയിക്കാന്‍ സാധ്യതയുണ്ടെന്നും ആയതിനാല്‍ വാട്ട്സാപ്പ് അക്കൗണ്ട് രജിസ്ട്രേഷന്‍ പൂര്‍ത്തികരിക്കുന്നതിനായി സന്ദേശത്തില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ അമര്‍ത്തിയ ശേഷം പിന്നീട് എത്തുന്ന ഒ.റ്റി.പി കോഡ് തിരിച്ചയച്ച് പ്രതികരിക്കണമെന്നാണ് സന്ദേശത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വാട്ട്സാപ്പ് ടീമില്‍ നിന്നാണ് അയക്കുന്നതെന്നും സന്ദേശത്തില്‍ ഉളളടക്കം ചെയ്തിരിക്കും . പൊതുജനങ്ങള്‍ ഇത്തരത്തിലുളള സന്ദേശങ്ങളോട് യാതൊരു കാരണവശാലും പ്രതികരിക്കരുതെന്ന് ടെലികോം അതോറിറ്റി അറിയിച്ചു.
Post Your Comments