ന്യൂഡല്‍ഹി: ഡൽഹി നഗരത്തിലെ വായു മലിനീകരണം വീണ്ടും ഗുരുതരാവസ്ഥയിലേക്ക്.
തുടര്‍ച്ചയായ നാലാം ദിവസവും ഡല്‍ഹിയില്‍ വായുമലിനീകരണത്തിന്‍റെ തോത് മാറ്റമില്ലാതെ തുടരുകയാണ്. ഈ സാഹചര്യം തുടരുകയാണെങ്കില്‍ സ്വകാര്യ വാഹനങ്ങളുടെ നിയന്ത്രണം ഉള്‍പ്പെടെ നടപ്പാക്കുമെന്നു മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പറഞ്ഞു.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ കണക്കു പ്രകാരം ഡല്‍ഹിയിലെ വായു നിലവാര സൂചിക (എയര്‍ ക്വാളിറ്റി ഇന്‍ഡക്സ്-എക്യുഐ) ഏറ്റവും മോശം അവസ്ഥയിലാണ്. ആശുപത്രികളിലേക്കു ശ്വാസകോശ സംബന്ധിയായ അസുഖങ്ങളുമായി എത്തുന്ന രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍.
തലസ്ഥാനത്തെ ഒന്‍പതിടങ്ങളില്‍ വായുവിന്‍റെ നിലവാരം അതിദയനീയമാണ്. എന്‍സിആര്‍, ഫരീദാബാദ്, ഗാസിയാബാദ്, നോയിഡ എന്നിവിടങ്ങളില്‍ അതിശക്തമായ വായുമലിനീകരണം രേഖപ്പെടുത്തിയപ്പോള്‍ ഗുരുഗ്രാമില്‍ ശ്വസിക്കാന്‍പോലും ഉപയോഗിക്കരുതാത്ത വിധം വായുനിലവാരം കുറവാണ്.
സമീപ സംസ്ഥാനങ്ങളെയും ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ അടിയന്തര യോഗം വിളിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. മലിനീകരണം തുടരുകയാണെങ്കില്‍ സര്‍ക്കാര്‍ നേരത്തെ നടപ്പിലാക്കിയ ‘ഒറ്റ-ഇരട്ട’ പദ്ധതി ഉള്‍പ്പെടെ നടപ്പാക്കുമെന്നു കേജ്‌രിവാള്‍ പറഞ്ഞു. ഒറ്റ-ഇരട്ട നമ്ബറുകളുള്ള വാഹനങ്ങള്‍ക്കു പ്രത്യേക ദിവസങ്ങള്‍ അനുവദിക്കുന്നതാണ് ഈ രീതി.
Post Your Comments