Latest NewsInternational

ആറു വയസായ ഇരട്ട സഹോദരങ്ങളെ വിവാഹം കഴിപ്പിച്ച് മാതാപിതാക്കള്‍

തായ്‌ലന്‍ഡ്: പൂര്‍വ്വജന്മത്തില്‍ ഭാര്യ ഭര്‍ത്താക്കന്മാരായിരുന്നവര്‍ ഇരട്ടകളായി ജനിക്കും എന്ന വിശ്വാസത്തെ തുടര്‍ന്ന് ആറു വയസായ ഇരട്ടകളെ വിവാഹം കഴിപ്പിച്ച് മാതാപിതാക്കള്‍. തായ്‌ലന്‍ഡിലെ ബുദ്ധമതക്കാരുടെ വിശ്വാസ പ്രകാരം ഒരു വീട്ടില്‍ ഇരട്ടകളായി ജനിക്കുന്നവര്‍ കഴിഞ്ഞ ജന്മത്തിലെ ഭാര്യ ഭര്‍ത്താക്കന്മാരായിരിക്കും ജന്മം പൂര്‍ണമാകാത്തതു കൊണ്ടാണവര്‍ വീണ്ടും ജനിക്കുന്നത്. ആറുവയസ്സുകാരായ ഗിത്താറും കിവിയുമാണ് പുരോഹിതന്മാരുടെ സാന്നിധ്യത്തില്‍ വിവാഹിതരായത്. വിചിത്രമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്. വധുവിനെ കാണുന്നതിന് മുന്‍പ് വരന്‍ ഒന്‍പത് വാതിലുകളിലൂടെ കടന്നു പോകണം. വരന്‍ രണ്ടു ലക്ഷം വധുവിന് ബാത്തലിന് തുല്യമായ പണം നല്‍കണം. തായ്‌ലാന്റുകാരുടെ വിശ്വാസപ്രകാരം ഇങ്ങനെ ജനിക്കുന്നവരെ വേഗം വിവാഹം കഴിപ്പിക്കണം ഇല്ലെങ്കില്‍ കഷ്ടത അനുഭവിക്കേണ്ടി വരും. എന്നാല്‍ ഇത്തരത്തില്‍ നടത്തുന്ന വിവാഹങ്ങള്‍ കുട്ടികളുടെ ജീവിതത്തെ ഒരിക്കലും ബാധിക്കില്ലെന്നും ചടങ്ങിന് വേണ്ടി മാത്രമാണ് ഇത്തരം വിവാഹങ്ങള്‍ നടത്തപ്പെടുന്നതെന്നും പുരോഹിതന്മാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button