ബംഗളൂരു : വാഹനങ്ങളുടെ അമിത വേഗതയും അലക്ഷ്യമായ ഡ്രൈവിംഗുമാണ് വാഹവാപകടങ്ങള് പെരുകുന്നതിന് പിന്നിലെ ഒരു പ്രധാന കാരണം. നിരവധി ജീവനങ്ങളാണ് ദിനം പ്രതി നിരത്തുകളില്‍ പൊലിയുന്നത്.
കണ്മുന്നില് പോലും ചിലര്‍ നടത്തുന്ന ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് മുന്നില്‍ പൊതുജനങ്ങള്‍ പലപ്പോഴും നിസ്സഹായരാകുന്നു. എന്നാല്‍ ഈ കൂട്ടത്തില്‍ വ്യത്യസ്ഥനാവുകയാണ് ബംഗളൂര് സ്വദേശിയായ ഈ യുവാവ്.
തന്റെ കണ്മുന്നില് ഒരു ബസ് തെറ്റായ ദിശയില്‍ കൂടി സഞ്ചരിക്കുന്നത് കണ്ട ഇദ്ദേഹം ബസിന് കുറുകെ തന്റെ ബൈക്ക് നിര്‍ത്തിയിട്ടതിന് ശേഷം ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയായിരുന്നു. ഗതാഗത നിയമങ്ങളെ കുറിച്ച് ചുറ്റും കൂടി നില്‍ക്കുന്നവരെയും ബസ് തൊഴിലാളികളെയും ബോധവല്‍ക്കരിക്കാനും ഇദ്ദേഹം ശ്രമിക്കുന്നുണ്ട്. യുവാവ് ധരിച്ചിരിക്കുന്ന ഹെല്‍മറ്റിന്റെ ക്യാമറയിലാണ് ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തിരിക്കുന്നത്. അതു കൊണ്ട് തന്നെ ഇദ്ദേഹത്തിന്റെ മുഖം ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടില്ല. എന്തായാലും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോട് ഈ യുവാവും ബംഗളൂരില്‍ താരമായി.
https://youtu.be/LyxOUKa45wg
Post Your Comments