KeralaLatest NewsIndia

വൃദ്ധനെ ഫ്‌ളാറ്റില്‍ വിളിച്ചുവരുത്തി നഗ്നദൃശ്യം പകര്‍ത്തി ബ്ലാക്ക് മെയിൽ: കൊച്ചിയിൽ ഒരാൾ അറസ്റ്റിൽ

ഇടനിലക്കാരനാണ് പിടിയിലായത്.

കൊച്ചി: നഗ്നദൃശ്യങ്ങള്‍ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി വൃദ്ധന്റെ കൈയ്യില്‍ നിന്നും പണം തട്ടിയ സംഘത്തിലെ ഒരാള്‍ പിടിയില്‍. ഇടനിലക്കാരനാണ് പിടിയിലായത്. മുഖ്യപ്രതി ഇരിങ്ങാലക്കുട സ്വദേശി റിയയെ പിടികൂടാനായിട്ടില്ല. ഇരിങ്ങാലക്കുടയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന റിയ എന്ന സ്ത്രീ മിസ് കോള്‍ വഴിയാണ് വൃദ്ധനെ പരിചയപ്പെട്ടത്. പിന്നീട് പ്രണയം നടിച്ച് നെടുമ്പാശേരിയിലെ അപ്പാര്‍ട്ട്‌മെന്റിലേക്ക് വിളിച്ചുവരുത്തി.

ഇരുവരും ഒന്നിച്ചുള്ള നഗ്‌നദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും പണം തന്നില്ലെങ്കില്‍ വൃദ്ധന്റെ ഭാര്യയേയും മകനേയും കാണിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതേ തുടര്‍ന്ന് വൃദ്ധന്‍ ആദ്യം അയ്യായിരം രൂപയും പിന്നീട് പന്ത്രണ്ടായിരം രൂപയും റിയയുടെ അക്കൗണ്ടില്‍ ഇട്ടു. എന്നാൽ ഇത് കൊണ്ടും മതിയാവാതെ റിയയുടെ സുഹൃത്തും ഇടനിലക്കാരനുമായ പൊമേറോയും മറ്റൊരാളും ചേര്‍ന്ന് വൃദ്ധന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി.

രണ്ടരലക്ഷം രൂപയാണ് പൊമേറോ ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്നാണ് വൃദ്ധന്‍ പൊലീസില്‍ വിവരം അറിയിച്ചത്. ആലുവ അശോകപുരം സ്വദേശിയായ 67കാരന്റെ പരാതിയിലാണ് പൊലീസ് കേസിലെ ഇടനിലക്കാരനായ പൊമേറോയെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button