
ഡൽഹി : അടുത്ത പ്രധാനമന്ത്രിയെക്കുറിച്ച് നിലപാട് വ്യക്തമാക്കി യോഗാ ഗുരു ബാബാ രാംദേവ്. ഇന്ത്യന്‍ രാഷ്ട്രീയം അതി സങ്കീര്‍ണമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ രാജ്യം ആര് ഭരിക്കുമെന്നോ ആരാകും അടുത്ത പ്രധാനമന്ത്രിയെന്നോ പറയാനാകില്ല. പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയുള്ള രാംദേവിന്റെ നിലപാട് ചർച്ചയാകുകയാണ്.
നരേന്ദ്ര മോദി ഒരിക്കൽ കൂടി പ്രധാനമന്ത്രിയാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. ഇന്ത്യയെ ഒരു വർഗീയ രാജ്യമാക്കാനോ ഹിന്ദു രാഷ്ട്രമാക്കാനോ ഉദ്ദേശമില്ലെന്നും ബാബാ രാംദേവ് പറഞ്ഞു. തമിഴ്നാട്ടില്‍ വാര്‍ത്താ എജന്‍സിയായ എഎന്‍ഐക്ക് നല്കിയ അഭിമുഖത്തിലാണ് രാംദേവ് ഇന്ത്യന്‍ രാഷ്ട്രീയം സങ്കീര്‍ണമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അഭിപ്രായപ്പെട്ടത്.
തെരഞ്ഞെടുപ്പിൽ ആരെയും പിന്തുണയ്ക്കാനും എതിര്‍ക്കാനുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതപരവും രാഷ്ട്രീയപരവുമായ പ്രത്യേക അജണ്ടകളൊന്നും ഞങ്ങള്‍ക്കില്ല. ഇന്ത്യയെ വര്‍ഗീയമായതോ ഹിന്ദുക്കള്‍ക്ക് മാത്രമായുള്ളതോ ആയി മാറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്നും രാംദേവ് വ്യക്തമാക്കി. ഇന്ത്യയിലും ലോകത്തും ആത്മീയത പടര്‍ത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Post Your Comments