Latest NewsIndia

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതികരണവുമായി നടി ഗായത്രി രഘുറാം

ചെന്നൈ : ശബരിമലയിലെ സത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിരവധി പ്രമുഖര്‍ ഇതിനോടകം പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ഏറ്റവുമൊടുവിലായി വിഷയത്തില്‍ തന്റെ നിലപാട് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ നടി ഗായത്രി രഘുറാം.

ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് നടി തന്റെ നിലപാട് വ്യക്തമാക്കിയത്. വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന ശബരിമല ആചാരങ്ങളില്‍ വിശ്യാസമില്ലാത്ത സ്ത്രീകള്‍ എന്തിനാണ് വിശ്വാസത്തിന്റെ പേരില്‍ മല ചവിട്ടാന്‍ വാശി കാണിക്കുന്നതെന്ന് തനിക്ക് മനസ്സിലാവുന്നില്ലെന്ന് ഗായത്രി പറയുന്നു.

രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ഈ വാശിയെങ്കില്‍ നിങ്ങള്‍ ഇതില്‍ നിന്നും പിന്‍മാറണം, നിങ്ങള്‍ ശരിക്കുമൊരു വിശ്വാസിയെങ്കില്‍ 50 വയസ്സു വരെ കാത്തിരിക്കു എന്നുമാണ് ഗായത്രി ട്വിറ്ററില്‍ കുറിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button