അലിഗഡ്: കേദര്‍നാഥിലെ പ്രളയത്തില്‍ കാണാതായ പതിനേഴുകാരിയെ അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറം കണ്ടെത്തി. മാതാപിതാക്കള്‍ക്കൊപ്പം കേദാര്‍നാഥില്‍ തീര്‍ത്ഥയാത്രയ്ക്ക് പോയ മാനസിക വെല്ലുവിളി നേരിടുന്ന ചഞ്ചല്‍ എന്ന പെണ്‍കുട്ടിയെ 2013 ലെ പ്രളയത്തിലാണ് കാണാതായത്. ചഞ്ചല്‍ മരിച്ചു കാണും എന്നാണ് വീട്ടുകാര്‍ കരുതിയത്. എന്നാല്‍ രക്ഷാപ്രവര്‍ത്തകര്‍ ചഞ്ചലിനെ കണ്ടെത്തി ജമ്മുവിലെ അനാഥാലയത്തില്‍ ആക്കുകയായിരുന്നു. എന്നാല്‍ വിലാസം പറയാന്‍ അറിയാത്തതിനാല്‍ മാതാപിതാക്കളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ കുറെ ദിവസമായി ചഞ്ചല്‍ അലിഗഡ് എന്ന് പറയാന്‍ ശ്രമിച്ചതാണ് വഴിത്തിരിവായത്. തുടര്‍ന്ന് അനാഥാലയ അധികൃതര്‍ അലിഗഡിലെ ജനപ്രധിനിധിയുമായി ബന്ധപ്പെടുകയായിരുന്നു. ‘ചൈല്‍ഡ് ലൈന്‍ അലിഗഡ്’ എന്ന സംഘടനയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് ബന്ധുക്കളെ കണ്ടെത്തിയത്. പ്രളയത്തില്‍ കാണാതായ ചഞ്ചലിന്റെ അച്ഛനെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ഇല്ല.
Post Your Comments