വാഷിങ്ടണ്‍: വരുന്ന വര്‍ഷത്തിലും നടക്കുന്ന പൊതുതെരഞ്ഞെടുപ്പിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജയിപ്പിക്കുന്നതിനായി വോട്ട് ചെയ്യണമെന്ന് നാട്ടുകാരോട് അഭ്യര്‍ത്ഥനയുമായി ഒരു യുവാവ് . ടെലിഫോണ്‍ മുഖാന്തിരമാണ് മോദിക്ക് വോട്ട് ചെയ്യണമെന്ന അഭ്യര്‍ത്ഥന ഈ യുവാവ് നടത്തുന്നത്. യു എസില്‍ സ്ഥിരതാമസമാക്കിയ ഹൈദരാബാദ് സ്വദേശി മധു ബെല്ലം (47) ആണ് മോദിക്കുവേണ്ടി വിദേശത്തുനിന്ന് വോട്ട് ചോദിക്കുന്നത്. ഇതിനായി തന്റെ നാട്ടിലെ 1,500ഒാളം വോട്ടര്‍മാരുടെ പേരുവിവരങ്ങള്‍ മധു ശേഖരിച്ചിട്ടുണ്ട്.
ഐടി ഉദ്യോഗസ്ഥനായ മധു ബെല്ലം 20 വര്‍ഷത്തോളമായി അമേരിക്കയില്‍ താമസിക്കുകയാണ്. 2011ലാണ് മധുവിന് യു എസ് പൗരത്വം നേടിയത്. കേന്ദ്രം ഭരിക്കുന്ന ബിജെപി ഇന്ത്യയുടെ സാമ്ബത്തിക ശേഷി വികസിപ്പിക്കുമെന്നും അതിനാലാണ് അദ്ദേഹത്തിന് വേണ്ടി വോട്ട് ചോദിക്കുന്നതെന്നും മധു പറയുന്നു. ബി ജെ പിക്ക് വേണ്ടി വോട്ട് ചെയ്യാന്‍ ഫോണിലൂടെ തന്റെ നാട്ടുകാരോട് അഭ്യര്‍ത്ഥിക്കുകയാണ്.
കൂടാതെ ഇക്കാര്യം മണ്ഡലത്തിലാകെ പ്രചരിപ്പിക്കണമെന്നും ഫോണ്‍ വിളിക്കുന്നവരോട് നിര്‍ദേശിക്കുകയും ചെയ്യുന്നു. ബി ജെ പി പ്രവര്‍ത്തകര്‍ തന്നെയാണ് ഫോണ്‍ നമ്ബറുകള്‍ ശേഖരിച്ച് മധുവിന് നല്‍കിയിരിക്കുന്നത്. ഫോണിലൂടെ മോദിയുടെ പദ്ധതികളെക്കുറിച്ച്, പ്രധാനമായും മേക്ക് ഇന്‍ ഇന്ത്യയെക്കുറിച്ച് വോട്ടര്‍മാരോട് മധു വ്യക്തമാക്കി നല്‍കുകയും ചെയ്യുന്നുണ്ട്.
ജന്മ നാട്ടില്‍ പോയി വോട്ട് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ അമേരിക്കയില്‍ ബിജെപിയെ അനുകൂലിക്കുന്നവര്‍ മുഴുവനും ഫോണ്‍ വിളിച്ച് നാട്ടുകാരോട് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുമെന്ന് മധു പറഞ്ഞു. വോട്ട് തേടി സന്ദേശങ്ങളും മധു അയക്കുന്നുണ്ട്
Post Your Comments