കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ സർക്കാർ ഓഫീസിൽ ഉണ്ടായ ചാവേർ ബോംബ് സ്‌ഫോടനത്തിൽ 43 പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പോലീസുകാരുൾപ്പെടെ നിരവധിപേർക്ക് പരിക്കേറ്റു. വിദേശ എംബസികൾ പ്രവർത്തിക്കുന്ന പ്രദേശത്തിന് സമീപം തിങ്കളാഴ്ച വൈകുന്നേരമാണ് സ്ഫോടനം നടന്നത്. സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
Post Your Comments