കാസര്‍കോട്: ചട്ടഞ്ചാല്‍ സ്വദേശി മുഹമ്മദ് ജസീമിന്റെ ദുരൂഹ മരണത്തില്‍ ഡിജിപിയുടെ നേതൃത്വത്തിലുളള ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കാസര്‍കോട് എസ്.പി ഓഫീസിനുമുന്നില്‍ ബന്ധുക്കളും നാട്ടുകാരും സമരത്തില്‍. ചട്ടഞ്ചാല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥി മുഹമ്മദ് ജസീമിനെ കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് വീട്ടില്‍ നിന്ന് കാണാതായത്.അഞ്ച് ദിവസത്തിന് ശേഷം ജസീമിനെ കളനാട് റയില്‍വേ മേല്‍പ്പാലത്തിനോട് ചേര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി.
പൊലീസ് അന്വേഷണത്തില്‍ ട്രയിന്‍ തട്ടി മരിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ വിദ്യാര്‍ത്ഥിയുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മുഖ്യമന്ത്രിക്ക് ഇതിന് മുമ്പ് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച വന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ കാസര്‍കോട് സിഐയെ ചുമതലപ്പെടുത്തിയിട്ടുണ്ടായിരുന്നു.
Post Your Comments