KeralaLatest News

പരിയാരം മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കും

കണ്ണൂര്‍ : ഈ സര്‍ക്കാരിന്റെ കാലവധിക്കുള്ളില്‍ പരിയാരം മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും സര്‍ക്കാര്‍ മെഡിക്കല്‍ കേളേജ് ആക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഇതിനാവശ്യമായ ബില്‍ ജനുവരിയില്‍ നിയമസഭയില്‍ അവതരിപ്പിക്കും.

സഹകരണ മേഖലയില്‍ നിന്നും പൂര്‍ണ്ണമായും സര്‍ക്കാര്‍ ഉടമസ്ത്ഥയിലേക്ക് മാറ്റുമ്പോള്‍ സ്റ്റാഫ് പാറ്റേണില്‍ അടക്കം മാറ്റം വരും. സാധാരണക്കക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കണം.

അത്തരത്തില്‍ എല്ലാ നടപടി ക്രമങ്ങളും പാലിച്ച് പൂര്‍ണ്ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലേക്ക് ആശുപത്രിയെ കൊണ്ടു വരാന്‍ രണ്ടുമുതല്‍ മൂന്ന് വര്‍ഷത്തെ വരെ കാലതാമസം വേണ്ടി വരുമെന്നും എന്നാല്‍ എത്രയും പെട്ടെന്ന് നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തികരിക്കുമെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button