തിരുവനന്തപുരം :ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ ചര്‍ച്ചയില്‍ പരസ്പരം കൊമ്പു കോര്‍ത്ത് മുന്‍ ഡിജിപി സെന്‍ കുമാറും ഡിവൈഎഫ്ഐ നേതാവ് എംഎ റഹീമും. ആര്‍എസ്എസ് പ്രിതിനിധിയായാണ് സെന്‍കുമാര്‍ ചര്‍ച്ചയ്ക്ക്് പങ്കെടുക്കുന്നതെന്ന റഹീമിന്റെ പ്രസ്താവനയ്ക്ക് ‘ഞാന്‍ ഇപ്പോള്‍ സേവാഭാരതിയുടെയോ കൂടെ പോയിട്ടുണ്ടെങ്കില്‍ എനിക്ക് വിവരം വെച്ചത് കൊണ്ടാണെന്ന് മാത്രമേ പറയാനുള്ളൂ എന്നായിരുന്നു സെന്‍കുമാറിന്റെ മറുപടി.
അപ്പോള്‍ നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഇപ്പോഴാണ് വിവരം വെച്ചത്. നിങ്ങള്‍ക്ക് ഒട്ടും വിവരമില്ലാതിരുന്ന സമയത്താണ് കേരളത്തിന്റെ ഡി.ജി.പിയായിട്ട് ഇരുന്നതെന്നാണ് ഇപ്പോള്‍ മനസിലാക്കാന്‍ കഴിയുന്നത്. ഞങ്ങളൊക്കെ ആലോചിക്കുകയാണ് ഈ കേരളം താങ്കളെ ഒരു വിവരവുമില്ലാതിരുന്ന കാലത്താണല്ലോ ഇത്തരം പദവികളെല്ലാം ഏല്‍പ്പിച്ച് താങ്കളുടെ കീഴില്‍ ഞങ്ങള്‍ സുരക്ഷിതരാണെന്ന് തെറ്റിദ്ധരിച്ച് നടന്നത് ആലോചിച്ച് പോവുകയാണ്. ‘എന്നായിരുന്നു റഹീമിന്റെ മറുപടി. ഇരുവരും തമ്മിലുള്ള വാഗ്വാദം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
Post Your Comments