Latest NewsKerala

ശബരിമല യുവതീപ്രവേശനം : നിലപാട് കടുപ്പിച്ച് പൊലീസ്

പത്തനംതിട്ട : ശബരിമല യുവതീപ്രവേശനവുമായി ബന്ധപെട്ടു നിലപാട് കടുപ്പിച്ച് പോലീസ്. ഇത് സംബന്ധിച്ച് സന്നിധാനത്തെ ഉദ്യോഗസ്ഥർ ഡി ജി പിക്ക് റിപ്പാർട്ട് നൽകി. ശബരിമലയിൽ ആക്ടിവിസ്റ്റുകൾക്ക് സുരക്ഷ നൽകാനാവില്ലെന്നും,ക്രിമിനൽ പശ്ചാത്തലമുള്ളവരെയും മല കയറാൻ അനുവദിക്കില്ല. തിരക്കുള്ളപ്പോൾ യുവതികളെ പ്രവേശിപ്പിക്കുന്നത് പ്രായോഗികമല്ല. വരും ദിവസങ്ങളിൽ യുവതികളെത്തിയാൽ സ്ഥിതി ഗുരുതരമാവും. പ്രശസ്തി മാത്രമാണ് ശബരിമലയിലെത്തുന്ന പല യുവതികളുടെയും ലക്ഷ്യം. ഇന്നലെയെത്തിയ ബിന്ദുവിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ഒട്ടേറെ കേസുകളിൽ പ്രതിയെന്നും ഇത്തരക്കാരെത്തിയാൽ തിരിച്ചയക്കാൻ അനുവദിക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button