പത്തനം തിട്ട : ശബരിമല ദര്‍ശനത്തിനായി എത്തുന്ന യുവതികള്‍ക്ക് പിന്നില്‍ മാറ്റാരോ ഉണ്ടെന്നും ഇവര്‍ പ്രശ്നം ഉണ്ടാക്കാനാണ് മല കയറാനായി എത്തുന്നതെന്ന് ശശികുമാര്‍ വര്‍മ്മ ആരോപിച്ചു. തീര്‍ഥാടനത്തെ കുറിച്ച് അറിയാത്തവരാണ് ദര്‍ശനത്തിന് എത്തുന്നതെന്നും പൊലീസും സര്‍ക്കാറും ഇവരെ കുറിച്ച് അന്വേഷിച്ചിരുന്നെങ്കില്‍ ഇത്രയും പ്രശ്നം ഉണ്ടാകില്ലായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ക്തരുടെ വികാരം മാനിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ത്രീ പ്രവേശനത്തില്‍ നിലപാട് തിരുത്തിയത് സ്വാഗതാര്‍ഹമെന്നും കക്കൂസിന്റെയും കുളിമുറിയുടെയും എണ്ണം തിട്ടപ്പെടുത്താന്‍ അല്ല കോടതി നിരീക്ഷണ സമിതിയെ നിയോഗിച്ചതെന്നും ശശികുമാര്‍ വര്‍മ്മ കൂട്ടിച്ചേര്‍ത്തു. ദേവസ്വം ബോര്‍ഡിനല്ല അയ്യപ്പനാണ് പ്രാധാന്യമെന്നും അയ്യപ്പജ്യോതി ഉള്‍പ്പെടെ അയ്യപ്പനെ സംരക്ഷിക്കുന്ന ഏതുകാര്യത്തിനും പന്തളം കൊട്ടാരം പിന്തുണ നല്‍കുമെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി.
Post Your Comments