KeralaLatest NewsIndia

മുഖം നഷ്ടപ്പെട്ട പിണറായി,​ ജനശ്രദ്ധ തിരിക്കാന്‍ ശബരിമലയെ വീണ്ടും സംഘര്‍ഷ ഭൂമിയാക്കുകയാണോയെന്ന് കെ സുരേന്ദ്രൻ

തെരഞ്ഞെടുപ്പുകാലത്ത് മനീതി സംഘത്തിന്റെ വരവിനു പിന്നില്‍ തങ്ങളല്ലെന്ന് ആണയിട്ട മുഖ്യനും പാര്‍ട്ടിയും അവരെ പതിനെട്ടാം പടി ചവിട്ടിക്കാന്‍ പൊലീസ് ജാഗ്രത കാട്ടിയില്ലെന്ന രീതിയില്‍ ഇപ്പോള്‍ സംസാരിക്കുന്നത് എന്തിനുവേണ്ടിയാണ്.

തിരുവനന്തപുരം: സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ട് കേരളത്തില്‍ നിലവില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ നിന്നും മറ്റും ജനശ്രദ്ധ തിരിച്ചുവിടാന്‍ പിണറായി ശബരിമലയെ വീണ്ടും സംഘര്‍ഷഭൂമിയാക്കുകയാണോയെന്നും അങ്ങനെയെങ്കില്‍ വിശ്വാസികളുടെ സമരവീര്യം ചോര്‍ന്നിട്ടില്ലെന്ന് മുഖ്യനെ ഓര്‍മ്മിപ്പിക്കുന്നെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍.തെരഞ്ഞെടുപ്പുകാലത്ത് മനീതി സംഘത്തിന്റെ വരവിനു പിന്നില്‍ തങ്ങളല്ലെന്ന് ആണയിട്ട മുഖ്യനും പാര്‍ട്ടിയും അവരെ പതിനെട്ടാം പടി ചവിട്ടിക്കാന്‍ പൊലീസ് ജാഗ്രത കാട്ടിയില്ലെന്ന രീതിയില്‍ ഇപ്പോള്‍ സംസാരിക്കുന്നത് എന്തിനുവേണ്ടിയാണ്.

ശബരിമലയില്‍ തെറ്റുതിരുത്തുമെന്ന പാര്‍ട്ടി തീരുമാനത്തിന്റെ മഷിയുണങ്ങുന്നതിന് മുമ്പ് വീണ്ടും പ്രകോപനത്തിനാണോ പിണറായി ശ്രമിക്കുന്നതെന്നും കര്‍ക്കിടകമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്ന ദിവസം തന്നെ ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയുടെ ഉദ്ദേശം എന്താണെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു. ഫേസ്‌ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രന്റെ ചോദ്യം. പോസ്റ്റ് കാണാം:

കർക്കിടകമാസ പൂജകൾക്കായി ശബരിമല നട തുറക്കുന്ന ദിവസം തന്നെ ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയുടെ ഉദ്ദേശം എന്താണ്? ശബരിമലയിൽ തെറ്റുതിരുത്തുമെന്ന പാർട്ടി തീരുമാനത്തിന്റെ മഷിയുണങ്ങുന്നതിന് മുമ്പ് വീണ്ടും പ്രകോപനത്തിനാണോ പിണറായി വിജയൻ ശ്രമിക്കുന്നത്? മനീതി സംഘത്തിന്റെ വരവിനു പിന്നിൽ തങ്ങളല്ലെന്ന് തെരഞ്ഞെടുപ്പുകാലത്ത് ആണയിട്ട മുഖ്യനും പാർട്ടിയും അവരെ പതിനെട്ടാം പടി ചവിട്ടിക്കാൻ പൊലീസ് ജാഗ്രത കാട്ടിയില്ലെന്ന രീതിയിൽ ഇപ്പോൾ സംസാരിക്കുന്നത് എന്തിനുവേണ്ടിയാണ്?

ശബരിമലയിൽ വീണ്ടും അവിശ്വാസികളേയും ആചാരലംഘകരേയും മനപ്പൂർവ്വം വിളിച്ചുവരുത്താനാണോ പിണറായി വിജയൻ ആഗ്രഹിക്കുന്നത്? ഇത്രയേറെ കൊടും ക്രൂരതയും മർദ്ദനമുറകളും കള്ളക്കേസ്സുകളും ജയിലറകളും വിശ്വാസികൾക്കുനേരെ അഴിച്ചുവിട്ടിട്ടും പൊലീസ് ജാഗ്രത കാണിച്ചില്ലെന്ന് പറയുന്നതിന്റെ യുക്തിയെന്താണ്? നെയിം ബോർഡില്ലാത്ത പാർട്ടിപ്പൊലീസുകാരെ ശബരിമലയിൽ ഡ്യൂട്ടിക്കു നിയോഗിച്ചതിനെതിരെ ബഹു. ഹൈക്കോടതി ഈയിടെയാണ് സർക്കാരിനെ നിശിതമായി വിമർശിച്ചത്. മനീതി സംഘം വന്നപ്പോൾ പൊലീസ് നാറാണത്തു ഭ്രാന്തന്റെ പണിയാണെടുത്തത് എന്നു പറഞ്ഞതിന്റെ പച്ചമലയാളം അവരെ മുകളിൽ വരെ എത്തിച്ചിട്ട് പതിനെട്ടാം പടി ചവിട്ടിക്കാൻ കൂട്ടുനിന്നില്ല എന്നല്ലേ?

ഇത്രയൊക്കെ കിട്ടിയിട്ടും പിണറായി ഒന്നും പഠിച്ചില്ലെന്നാണോ? അതോ ഉരുട്ടിക്കൊലയും യൂനിവേഴ്‌സിറ്റി കോളേജ് അക്രമവും പി. എസ്. സി തട്ടിപ്പും വൈദ്യുതി ചാർജ്ജ് വർദ്ധനവും മൂലം മുഖം നഷ്ടപ്പെട്ട് നിൽക്കക്കള്ളിയില്ലാതായ പിണറായി ജനശ്രദ്ധ തിരിച്ചുവിടാൻ വീണ്ടും ശബരിമലയെ സംഘർഷഭൂമിയാക്കുകയാണോ? ഉദ്ദേശം അതാണെങ്കിൽ ഒരു കാര്യം മുഖ്യനെ ഓർമ്മിപ്പിക്കുന്നു. വിശ്വാസികളുടെ സമരവീര്യം ഒരു തരിമ്പു പോലും ചോർന്നു പോയിട്ടില്ലെന്നു മാത്രമല്ല കൂടുതൽ കരുത്താർജ്ജിക്കുകയേയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button